Global Entrepreneurship Summit 2017 kick-starts in Hyderabad- Watch the Video

ഇന്ത്യന്‍ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിക്ക് ആഗോളമുഖം നല്‍കി ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റ് 2017 ന് ഹൈദരാബാദില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റിന്റെ സീനിയര്‍ അഡൈ്വസര്‍ ഇവാന്‍ക ട്രംപും ചേര്‍ന്ന് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ വുമണ്‍ എന്‍ട്രപ്രണേഴ്‌സിനെ പ്രമോട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ വുമണ്‍ ഫസ്റ്റ് പ്രോസ്പിരിറ്റി ഫോര്‍ ഓള്‍ എന്ന തീമിലാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്വതന്ത്രമായി ഇന്നവേറ്റ് ചെയ്യാനും വിജയം വരിക്കാനും വുമണ്‍ എന്‍ട്രപ്രണേഴ്‌സിന് പുതിയ മാര്‍ഗം തുറന്നിടുന്നതാകണം സമ്മിറ്റെന്ന് ഇവാന്‍ക ട്രംപ് അഭിപ്രായപ്പെട്ടു. വുമണ്‍ എന്‍ട്രപ്രണേഴ്‌സിന് മൂലധനവും മെന്റര്‍ഷിപ്പും ഉള്‍പ്പെടെ ലഭിക്കാനുളള വേദികളായി ഇത്തരം സമ്മിറ്റുകള്‍ മാറണമെന്ന് ഇവാന്‍ക പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് ഉയര്‍ന്നുവരാനുളള ശേഷി ഉണ്ടെന്ന് വുമണ്‍ എന്‍ട്രപ്രണേഴ്‌സ് തെളിയിക്കണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വനിതാ സംരംഭകര്‍ക്കായി യുഎസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതികളും ഇവാന്‍ക വിശദീകരിച്ചു.

സിലിക്കണ്‍ വാലിയെയും ഹൈദരാബാദിനെയും കണക്ട് ചെയ്യുന്നത് മാത്രമല്ല ഇന്ത്യയും യുഎസും തമ്മിലുളള അടുത്ത ബന്ധമാണ് സമ്മിറ്റിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യന്‍ മിത്തഡോളജിയില്‍ സ്ത്രീ ശക്തിയുടെ ദേവതയാണ്. സ്ത്രീശാക്തീകരണം ഇന്ത്യയുടെ വികസനത്തില്‍ നിര്‍ണായകമാണെന്ന കാഴ്ചപ്പാടാണുളളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമ്മിറ്റിനെത്തിയവരില്‍ അന്‍പത് ശതമാനത്തിലധികവും വനിതകളാണ്. ഇന്ത്യയുടെ കാര്‍ഷിക മേഖലയിലും മറ്റ് എലൈറ്റ് സെക്ടറിലും അറുപത് ശതമാനത്തിലധികം വനിതകളാണ് ജോലിയെടുക്കുന്നതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അനന്ത സാദ്ധ്യതകളാണ് ഉളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് മേഖലയും ഉള്‍പ്പെടെ നിക്ഷേപകര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇവിടുത്തെ വികസനത്തില്‍ പങ്കാളികളാകുക കൂടിയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരും പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം 1500 ലധികം പ്രതിനിധികള്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കും.
Also Read GES SUMMIT 2017 inaugration

Global Entrepreneurship Summit 2017, being held in partnership with the Government of the United States of America, has kick-started in Hyderabad. The summit was Jointly inaugurated By Hon. Prime Minister of India, Narendra Modi, and Senior Adviser to the President of the US, Ivanka Trump. The summit focuses on supporting women entrepreneurs and fostering economic growth globally. The Prime Minister said that India believes that women empowerment is vital to its development. He pointed out that in GES 2017, more than 50 percent of the delegates are women. Global Emerging entrepreneurs and investors are participating in the event. Networking, mentoring and hands-on activities are being conducted as part of the event.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version