കേരളത്തില്‍ ഏറ്റവും അധികം സ്‌കോപ്പുള്ള സംരഭങ്ങളില്‍ ഒന്നാണ് ഭക്ഷ്യസംസ്‌ക്കരണ രംഗം. ഏതൊരു സംരംഭവും വിജയിക്കുന്നത് മാര്‍ക്കറ്റിംഗിന്റെ അടിസ്ഥാനത്തിലാണ്. ഭക്ഷ്യസംസ്‌ക്കരണ രംഗത്തിന്റെ പ്രത്യേകത ഇത് ചെറുകിടസംരംഭമായും തുടങ്ങാം, വലിയ ഇന്‍വെസ്റ്റ്‌മെന്റിലും ചെയ്യാം. ഏറ്റവും നല്ല മാര്‍ക്കറ്റ് സാധ്യതയുള്ള ഒരു സെഗ്മെന്റാണ് ഫുഡ് പ്രൊസസിംഗ് നല്ല മാര്‍ജിനുള്ള ഒരു ബിസിനസ്സാണിത്. ഇതിന് വേണ്ട ലൈസന്‍സ് പ്രൊസീജിയര്‍ വളരെ സിംപിളാണിന്ന്. ചെലവുകുറഞ്ഞതുമാണ്. ആര്‍ക്കും എളുപ്പത്തില്‍ നേടാവുന്നതാണ് ഈ ലൈസന്‍സുകള്‍. എഫ്എസ്എസ്എഐ ലൈസന്‍സാണ് ഇതില്‍ പ്രധാനം.
വിറ്റുവരവ് 12 ലക്ഷത്തില്‍ താഴെയെങ്കില്‍ രജിസ്‌ഠ്രേഷന്‍ മാത്രം മതി. 12 ലക്ഷത്തിന് മുകളിലാണ് വിറ്റുവരവെങ്കില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് വേണം. ലൈസന്‍സ് നല്‍കുന്നത് അതാത് ജില്ലകളിലെ ഫുഡ് സേഫ്റ്റി ജില്ലാതല ഓഫീസില്‍ നിന്നാണ് ഇതിന് അപേക്ഷിക്കാന്‍ ലോക്കല്‍ ബോഡി ലൈസന്‍സും നന്പരും വേണം പായ്ക്ക്ഡ് ഫുഡാണെങ്കില്‍ പാക്കര്‍ലൈസന്‍സും എടുക്കണം. ലീഗല്‍മെട്രോളജി ഓഫീസില്‍ നിന്നാണ് പാക്കര്‍ ലൈസന്‍സ് എടുക്കുന്നത്. പ്രൊഡക്റ്റ് സപ്‌ളൈചെയ്യാന്‍ ജിഎസ്ടി എടുക്കണം. തൊഴിലാളികള്‍ക്ക് സാംക്രമിക രോഗങ്ങളില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഭക്ഷ്യസംസ്‌ക്കരണ സംരംഭം തുടങ്ങാന്‍ ആവശ്യമാണ്.