Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലേക്ക് ഒഴുകി ജാപ്പനീസ് നിക്ഷേപം
News Update

ഇന്ത്യയിലേക്ക് ഒഴുകി ജാപ്പനീസ് നിക്ഷേപം

ജാപ്പനീസ് മെഗാ ബാങ്കുകളും വമ്പൻ കോർപറേഷനുകളും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ കഥയിൽ നീണ്ടകാല പങ്കാളിത്തം നേടുകയാണ്. അവെൻഡസ് ക്യാപിറ്റൽ ഏറ്റെടുക്കൽ പോലുള്ള ഇടപാടുകൾ ഒറ്റപ്പെട്ട ഘടകങ്ങളല്ല; ജപ്പാനിലെ ഏറ്റവും വലിയ നിക്ഷേപകർ ഇന്ത്യയിലെ വിപുലമായ വിപണി സാധ്യതകളിൽ നടത്തുന്ന വമ്പൻ നിക്ഷേപത്തിന്റെ തെളിവാണ്.
News DeskBy News Desk17 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ വിപണി ജാപ്പനീസ് കമ്പനികൾക്കും നിക്ഷേപകർക്കുമുള്ള ഏറ്റവും പ്രതീക്ഷാജനകമായ മാർക്കറ്റ് ആണെന്ന് മിസുഹോ ബാങ്ക് (Mizuho Bank) ആഗോള സിഇഒ മസാഹികോ കറ്റോ (Masahiko Kato). അവെൻഡസ് ക്യാപിറ്റൽ (Avendus Capital) ഏറ്റെടുക്കലോടെ മിസുഹോ ഇന്ത്യ-ജാപ്പാൻ നിക്ഷേപ കോറിഡോർ രൂപീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാപ്പനീസ് കമ്പനികൾക്ക് ഇന്ത്യൻ പ്രവേശനത്തിന് അരങ്ങൊരുക്കുന്നതിനൊപ്പം ഇത് ഇന്ത്യൻ കമ്പനികൾക്ക് വിദേശ വിപണിയിൽ വികസനത്തിന് പിന്തുണ നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Japanese investment in India

2024 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യയുമായി ബന്ധപ്പെട്ട ക്ലയന്റ് ഇൻക്വയറികളിൽ 50% വർധന രേഖപ്പെടുത്തി. ജാപ്പനീസ് കമ്പനികൾക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള ധാരണകൾ വലിയ തോതിൽ മാറിയതായും കറ്റോ വിശദീകരിച്ചു. മിസുഹോയ്ക്ക് പുറമേ MUFG, SMBC  തുടങ്ങിയ ജാപ്പനീസ് ബാങ്കുകളും ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ വളർച്ചയിൽ ദീർഘകാല പങ്കാളിത്തം ഉറപ്പാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംയുഎഫ്ജി, ശ്രീറാം ഫിനാൻസിൽ 4.45 ബില്യൺ ഡോളർ നിക്ഷേപിച്ചതും എസ്എംബിസി, യെസ് ബാങ്കിൽ 20% ഓഹരി വാങ്ങിയതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായമുന്നയിച്ചത്.

ഇന്ത്യയുടെ വമ്പൻ ജനസംഖ്യ, ശക്തമായ ഉപഭോഗം, പ്രഗത്ഭമായ ഡിജിറ്റൽ പരിസ്ഥിതി, ടെക്‌നോളജി ടാലന്റ് എന്നിവ ജാപ്പനീസ് നിക്ഷേപത്തെ ആകർഷിക്കുന്നു. സെമി‌കണ്ടക്ടർ, മെറ്റീരിയൽസ്, പുതുനിർമ്മിത ഊർജ്ജ മേഖലകൾ എന്നിവയിലെ സാങ്കേതിക കഴിവുകളും ജാപ്പനീസ് കമ്പനികളെ നിക്ഷേപത്തിനു പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ജാപ്പനീസ് കമ്പനികൾ ഇപ്പോൾ ഇന്ത്യയെ ഏറ്റവും പ്രതീക്ഷാജനകമായ വിപണിയായി കാണുന്നു. ജപ്പാൻ ബാങ്കുകൾ ഇന്ത്യയിലെ ബാങ്കിംഗ്, എൻബിഎഫ്സി, ആസറ്റ് മാനേജ്മെന്റ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് മേഖലകളിൽ വളർച്ച കാണുന്നു. ഈ നിക്ഷേപങ്ങൾ പ്രത്യക്ഷമായ ടാക്റ്റിക്കൽ നീക്കം അല്ല; ഇന്ത്യയുടെ വളർച്ചാ കഥയിൽ ദീർഘകാല സ്ഥാനം നേടാനുള്ള ശ്രമമാണ്-അദ്ദേഹം പറഞ്ഞു.

Japanese investment in India is hitting record highs. Mizuho Bank CEO Masahiko Kato explains why India’s population, tech talent, and digital ecosystem attract Japanese mega-banks like MUFG and SMBC.

Avendus Capital acquisition banner FDI from Japan India-Japan Investment Corridor Indian Tech Talent Japanese banks in India Japanese investment India Masahiko Kato Mizuho Bank India MUFG Shriram Finance SMBC Yes Bank stake
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil