മൊബൈൽ റേഞ്ചോ ടവറോ ഇല്ലാത്ത ഇടങ്ങളിലും സ്മാർട്ട്ഫോണുകൾ വഴി നേരിട്ട് സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള നിർദ്ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). ഭാവിയിൽ ഇന്ത്യയിൽ നിർമ്മിക്കുന്നതും വിൽക്കുന്നതുമായ സ്മാർട്ട്ഫോണുകളിൽ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ആവശ്യമായ എൽ-ബാൻഡ് (L-band), എസ്-ബാൻഡ് (S-band) ഫ്രീക്വൻസി മൊഡ്യൂളുകൾ ഉൾപ്പെടുത്താൻ കമ്പനികളെ പ്രോത്സാഹിപ്പിക്കണമെന്ന് ട്രായ് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു.

‘ഡയറക്റ്റ്-ടു-ഡിവൈസ്’ (D2D) സാങ്കേതികവിദ്യ വഴി മൊബൈൽ ടവറുകളുടെ സഹായമില്ലാതെ തന്നെ ഉപഗ്രഹങ്ങളുമായി ഫോണുകളെ നേരിട്ട് ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. നെറ്റ്വർക്ക് ലഭ്യമല്ലാത്ത ദുർഘട പ്രദേശങ്ങളിലും അടിയന്തര ഘട്ടങ്ങളിലും ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും എമർജൻസി SOS സേവനങ്ങൾ ഉപയോഗിക്കാനും ഇത് വഴി തുറക്കും. നിലവിൽ ആപ്പിൾ ഐഫോണുകളിലും ഗൂഗിൾ പിക്സൽ ഫോണുകളിലും ചില വിദേശ രാജ്യങ്ങളിൽ ലഭ്യമായ ഇത്തരം സാറ്റലൈറ്റ് സേവനങ്ങൾ ഭാവിയിൽ ഇന്ത്യൻ വിപണിയിലെത്തുന്ന ഫോണുകളിലും വ്യാപകമാക്കാൻ ഈ ശുപാർശ സഹായിക്കും. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ (DoT) അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി നടപ്പിലാകും.
TRAI satellite connectivity, Direct-to-Device D2D India, smartphone satellite emergency SOS, TRAI L-band S-band recommendations, satellite mobile network India, Apple Google satellite SOS India, DoT satellite spectrum allotment, emergency satellite messaging
