ഇന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ആന്ധ്രപ്രദേശിലെ അനന്തപൂർ പ്ലാന്റിൽ 1.5 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപത്തിന് കിയ ഇന്ത്യ ഒരുങ്ങുന്നതായി ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ആഴ്ച നടക്കുന്ന ഇൻവെസ്റ്റർ ഉച്ചകോടിയിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പ്ലാന്റിൽ പുതിയ പ്രൊഡക്ഷൻ ലൈൻ കൂട്ടിച്ചേർക്കുന്നതോടെ നിലവിലെ 3 ലക്ഷം യൂണിറ്റെന്ന വാർഷിക ഉൽപ്പാദന ശേഷി 5 ലക്ഷം യൂണിറ്റുകളായി ഉയരും.

വിപണിയിലെ ആവശ്യാനുസരണം പുതിയ കാർ മോഡലുകളും വിവിധ പവർട്രെയിൻ പതിപ്പുകളും നിർമ്മിക്കാൻ ഈ ഉൽപ്പാദന ശേഷി വർദ്ധനവ് സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാതൃ കമ്പനിയായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് 2026 നും 2032 നും ഇടയിൽ ഇന്ത്യയിൽ 15.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഹ്യുണ്ടായ് പൂനെയിൽ പുതിയ അസംബ്ലി പ്ലാന്റും ഉദ്ഘാടനം ചെയ്തിരുന്നു. തുടർന്നാണ് ഗ്രൂപ്പിന് കീഴിലുള്ള കിയയും ആന്ധ്രപ്രദേശിൽ ഉൽപ്പാദനം വിപുലീകരിക്കാൻ തയാറെടുക്കുന്നത്.
Kia India is set to invest $1.5 billion in its Anantapur plant in Andhra Pradesh to boost annual production capacity from 3 lakh to 5 lakh units.
