നവജ്യോതി ബയോഗ്യാസ് -navajyothi biogas

വീട്ടില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ എവിടെ കളയുമെന്ന ആശങ്കയാണ് മിക്ക വീട്ടുകാര്‍ക്കും. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇത് തലവേദനയാണ്. മാലിന്യം വീട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ സൊല്യൂഷന്‍ ഉണ്ടെങ്കില്‍ അതാണ് ഉത്തമം. അതിനുള്ള എളുപ്പമാര്‍ഗമാണ് ബയോഗ്യാസ്. എന്നാല്‍ സ്ഥലപരിമിതി കൊണ്ടും കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടും, പണച്ചെലവ് മൂലവും ബയോഗ്യാസ് പ്ലാന്റുകള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ജൈവമാലിന്യത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ബയോഗ്യാസും ജൈവവളവും വളരെ വൃത്തിയായി കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ ഓരോ വീട്ടിലും ഒരു ബയോഗ്യാസ് പ്ലാന്റ് എന്ന ആശയത്തിലേക്ക് എത്താം.

സന്തോഷ് മാടശേരിയുടെ നവജ്യോതി ബയോഗ്യാസ് ഇത്തരം ചില പ്രശ്നങ്ങള്‍ക്ക് കൂടി സൊല്യൂഷന്‍ കണ്ടെത്തുകയാണ്. എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം, കസ്റ്റമറിന് ഈസിയായി ഹാന്റില്‍ ചെയ്യാം, ചെറിയ സ്ഥലത്ത് ഫിറ്റ് ചെയ്യാം തുടങ്ങിയ പ്രത്യേകതകളാണ് ഈ പ്ലാന്റിനെ വ്യത്യസ്തമാക്കുന്നത്. ഫുഡ് വെയ്സ്റ്റ് നിക്ഷേപിക്കാനുള്ള ഇന്‍ലെറ്റും, ഡൈജഷന്‍ പൂര്‍ത്തിയായ ശേഷം പുറത്തേക്ക് തള്ളുന്ന സ്ലറിയുമെല്ലാം വളരെ ശാസ്ത്രീയമായ രീതിയില്‍ സെറ്റ് ചെയ്തതിനാല്‍ ദുര്‍ഗന്ധവുമില്ല. വീട്ടിലെ ഫുഡ് വെയ്സ്റ്റ് കൊണ്ടു മാത്രം ഡെയ്‌ലി ഒന്നര മണിക്കൂര്‍ ബയോഗ്യാസ് നല്ല ഫോഴ്‌സോടെ കത്തിക്കാം.

ചവറ്, മുട്ടനെല്ല്. ചിരട്ട എന്നിവ ഒഴിച്ച് മറ്റെല്ലാം ഇതില്‍ നിക്ഷേപിക്കാം. ലിക്വിഡ് വെയ്സ്റ്റും സോളിഡ് വെയ്സറ്റും ഇടാം. അരിയും മത്സ്യവും കഴുകിയ വെള്ളമെല്ലാം ഇതില്‍ ഒഴിക്കാം. കേരള സ്റ്റാര്‍പ്പ് മിഷന്റെ സീഡ് ഫണ്ടിംഗിന് അര്‍ഹമായ കമ്പനിക്ക് kerala state council for science-technology and environment ന്റെ ഉള്‍പ്പടെ നിരവധി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ശുചിത്വമിഷന്‍ വഴിയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി നല്‍കിവരുന്നത്.

രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഐഡിയയും ടെക്‌നോളജിയും ഉപയോഗിക്കുക എന്നതാണ് ഇന്നത്തെ മുദ്രാവാക്യം. ആ അര്‍ത്ഥത്തില്‍ നവജ്യോതി ബായോഗ്യാസിന്റെ ഈ പ്രൊഡക്റ്റ് രാജ്യമാകമാനം മാര്‍ക്കറ്റാണ് പ്രതീക്ഷിക്കുന്നത്.

How to get rid of household waste is a serious question nagging many families. It is better if there is a solution to treat the waste on the house premises. Biogas is the best way for this. The idea of a biogas plant in every house can be materialised if biogas and bio-fertilizers can be handled wisely. Santhosh Madassery’s Navajyothy biogas offers such right solutions. The plant stands apart with easy installation and handling facilities. Besides, it can be operated from a small space.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version