ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സകല മേഖലകളിലും ടെക്നോളജി വരുത്തിയ മാറ്റങ്ങള്‍ വളരെ വലുതാണ്. ബാങ്കിംഗ്, ഷോപ്പിംഗ് തുടങ്ങിയ മേഖലകളില്‍ ഒരു ദശാബ്ദത്തിന് മുന്‍പുണ്ടായിരുന്ന സ്ഥിതിയുമായി താരതമ്യം പോലുമാകാനാകാത്ത വിധം പൂര്‍ണമായ പൊളിച്ചെഴുത്താണ് സംഭവിച്ചത്. ഹെല്‍ത്ത് സെക്ടറും ആ മാറ്റത്തിന്റെ പാതയിലാണ്. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഓപ്പറേഷനുകള്‍
വരെ നടത്തുന്ന കാലഘട്ടത്തിലേക്ക് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. അത്തരം വലിയ മാറ്റങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാനുളള ശ്രമത്തിലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍.

അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ റെവല്യൂഷനറി ചെയ്ഞ്ചാണ് ഹെല്‍ത്ത്
കെയര്‍ മേഖലയില്‍ സംഭവിക്കുകയെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ ഡോക്ടറെ കാണുന്നതില്‍ പോലും പതിറ്റാണ്ടുകള്‍ പഴക്കമുളള രീതിയാണ് ഇന്നും നാം പിന്തുടരുന്നത്. വളരെയേറെ സമയനഷ്ടമാണ് ഇതുണ്ടാക്കുന്നത്. ഇതൊക്കെ മാറേണ്ട സമയം കഴിഞ്ഞു. ആരോഗ്യമേഖലയെ ഡിസ്‌റപ്റ്റ് ചെയ്യുന്ന വിധം ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

അപ്പോയിന്റ്‌മെന്റുകള്‍ നിശ്ചയിക്കുന്നതില്‍ മുതല്‍ രോഗനിര്‍ണയം വരെ ടെക്‌നോളജിയുടെ സഹായത്തോടെ നടത്തുന്നതിന്റെ പടിവാതിലിലാണ് നമ്മള്‍. ബാങ്കിംഗിലും ഷോപ്പിംഗിലും വരുത്തിയതിനെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന മാറ്റങ്ങളാണ് ഹെല്‍ത്ത് സെക്ടറില്‍ ഉണ്ടാകുക. ചില കാര്യങ്ങളില്‍ ഹ്യൂമന്‍ ടച്ച് ഒഴിവാക്കാനാകില്ലെങ്കിലും ഒട്ടേറെ കാര്യങ്ങള്‍ റോബോട്ടിക് മെഷീനുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയും. മനുഷ്യര്‍ ചെയ്യുന്നതിനെക്കാള്‍ ഭംഗിയായി മെഷീനുകള്‍ക്ക് ഈ ജോലികള്‍ ചെയ്യാനുമാകും.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള ടെക്‌നോളജി ശാഖകള്‍ ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ വളരെയേറെ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഡോ. ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി. ടൈക്കോണ്‍ 2017 നിടെ channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി നടന്ന ഹ്രസ്വ സംഭാഷണം. (വീഡിയോ കാണാം)

Technology has brought about revolutionary changes in our everyday lives. When it comes to banking and shopping, there is a major overhaul compared to the circumstances of 10 years ago. The health sector is also on the path of change. We are witnessing a future where even surgeries will be conducted through virtual reality. Aster DM Healthcare is in the efforts to adopt those revolutionary changes. Dr. Azad Moopen, the chairman and managing director of Aster DM Healthcare, points out that healthcare sector is all set to witness big changes in the next 10 years.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version