Blockchain- based solution to address the challenges faced by migrant laborers.

ഇലക്ട്രോണിക് ഇന്നവേഷനുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മേക്കര്‍ വില്ലേജ്, ചെന്നെ യുഎസ് കോണ്‍സുലേറ്റുമായി ചേര്‍ന്ന് നടത്തിയ രണ്ടു ദിവസത്തെ ബ്ലോക്ക് ചെയിന്‍ ഹാക്കത്തോണ്‍ കേരളം ഇന്ന് നേരിടുന്ന ഏറെ സീരിയസ്സായ പ്രോബ്‌ളത്തെ അഡ്രസ് ചെയ്യുന്നതായിരുന്നു. സംസ്ഥാനത്തെ മൈഗ്രനന്റ് വര്‍ക്കേഴ്സ് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സൊല്യുഷന്‍ കണ്ടെത്താനാണ് ഹാക്കത്തോണ്‍ ആവശ്യപ്പെട്ടത്.

നമ്മുടെ നാട്ടില്‍ ഉള്ള കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ചോദിച്ചാല്‍ ആധികാരിക കണക്കുകള്‍ ആര്‍ക്കും നല്‍കാനാവില്ല. മൈഗ്രന്റ് ആക്ട് പ്രകാരം വെല്‍ഫെയര്‍ സ്‌കീമുകള്‍ ഉണ്ടെങ്കിലും ആരും റജിസ്റ്റര്‍ ചെയ്യാറുമില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍-സാമൂഹിക പ്രശ്നങ്ങള്‍ ആകട്ടെ ഒട്ടനവധിയാണ്. ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് ഇതിനെല്ലാം ഒരു പരിഹാരം എങ്ങിനെ കണ്ടെത്താമെന്നാണ് ബ്ലോക്കത്തോണ്‍ ഫോര്‍ ചെയിഞ്ച് ശ്രമിച്ചത് . വികസനത്തില്‍ ഏറെ മുന്നിലാണെന്ന് നാം അവകാശപ്പെടുമ്പോഴും സമൂഹത്തിലെ പല അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബ്ലോക്കത്തോണില്‍ സംസാരിച്ച എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ചൂണ്ടിക്കാട്ടി. സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം ഇതിന് തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിഖില്‍ വി ചന്ദ്രന്‍, അനൂപ് വിഎസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന വെരാസാണ് സൊല്യുഷന്‍ കണ്ടെത്തി ഒന്നാമതെത്തിയത് .ഇന്‍ഫില്‍ക്യൂബ് , ഇറിഡിസന്റ് എന്നീ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.

സമാപന ചടങ്ങില്‍ സംസാരിക്കവെ, സമൂഹത്തിലെ പ്രശ്നപരിഹാരത്തിന് കൂടുതല്‍ ഇന്നവേഷനുകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് എറണാകുളം റേഞ്ച് ഐജി പി. വിജയന്‍ വ്യക്തമാക്കി.
സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി 25 പേരാണ് ഹാക്കത്തോണിനെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 15 ടീമുകള്‍ ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂന്നിയുള്ള ആശയരേഖ അവതരിപ്പിച്ചു.കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെയും സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചന്റെയും സഹകരണത്തോടയായിരുന്നു ഹാക്കത്തണ്‍. മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി. ചെന്നൈ യു എസ് കോണ്‍സുലേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അലക്‌സിസ് വോള്‍ഫ്, ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍ , ബെംഗലുരുവിലെ ഐബിഎം റിസർച്ച് ലാബ്സിലെ ഡോ. ദിലീപ് കൃഷ്ണസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു.

മൈഗ്രന്റ് ലേബേഴ്‌സ് തൊഴില്‍പരമായും സാമൂഹ്യപരമായും നേരിടുന്ന പ്രശ്‌നങ്ങള്‍ പലതാണ് . ഇതിന് പരിഹാരം കണ്ടെത്താനുള്ള ഒരു കേന്ദ്രീകൃത സംവിധാനം ഇവിടെ നിലവിലില്ല. എന്നാല്‍ സമൂഹത്തിന്റെ വികസനത്തില്‍ ഒഴിവാക്കാനാകാത്ത പങ്ക് ഇവര്‍ക്കുണ്ടെന്ന് ബ്ലോക്കത്തോണില്‍ സംസാരിക്കവേ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിലെ ചീഫ് ഇക്കണോമിസ്റ്റ് ഡോ. മാർട്ടിൻ പാട്രിക് അഭിപ്രായപ്പെട്ടു. ഇവരുടെ പ്രോബ്ലംസ് അഡ്രസ് ചെയ്യുകയെന്നത് സര്‍ക്കാരിന്റെ മാത്രമല്ല കളക്ടീവായ റെസ്‌പോണ്‍സിബിലിറ്റി ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version