വിനോദയാത്രകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുന്നവരെ സഹായിക്കാന്‍ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലും ആപ്പും അവതരിപ്പിക്കുകയാണ് തൃശൂര്‍ വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാരെ ഒരു പ്ലാറ്റ്ഫോമിലെത്തിച്ച് കുറഞ്ഞ നിരക്കില്‍ കസ്റ്റമേഴ്സിന് മികച്ച സര്‍വ്വീസ് നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ക്യാംപസുകളില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനും വിനോദയാത്രകള്‍ക്കും പോകുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് തുടങ്ങിയ പ്രൊജക്ട് ഇന്ന് കേരളം മുഴുവന്‍ എക്സ്പാന്‍ഡ് ചെയ്യാനുളള ഒരുക്കത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍.
പല ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സും വാഗ്ദാനം ചെയ്യുന്ന ഫെസിലിറ്റികള്‍ വിനോദയാത്രാസംഘങ്ങള്ക്ക് നല്‍കാറില്ല. അത്തരം പരാതികള്‍ക്ക് ഒരു പരിഹാരമാണ് tripbuz.in. കോളജില്‍ നിന്നുളള ട്രിപ്പുകളില്‍ പരാതികള്‍ തുടര്‍ക്കഥയായപ്പോഴാണ് ഈ സംവിധാനത്തെക്കുറിച്ചുളള ആശയം ഇവരുടെ മനസില്‍ ഉദിച്ചത്. ടെക്നോളജി ഫീച്ചറുകള്‍ കൂടി കൂട്ടിയണക്കിയതോടെ പൊതുയൂസേജിന് പ്രയോജനപ്പെടുത്താവുന്ന സൊല്യൂഷനായി അത് മാറി.
യാത്ര പോകുന്ന ബസ് എവിടെയെത്തിയെന്ന് അറിയാന്‍ ലൈവ് ട്രാക്കിംഗ് ഉള്‍പ്പെടെയുളള സംവിധാനങ്ങളാണ് ട്രിപ്പ് ബസ് മുന്നോട്ടുവെയ്ക്കുന്നത്. എമര്‍ജന്‍സി ആക്സിഡന്റ് ഇന്‍ഷുറന്‍സ് ക്ലെയിം, വുമണ്‍സ് ഒണ്‍ലി പാക്കേജുകള്‍ തുടങ്ങിയവയും കസ്റ്റമേഴ്സിന് ട്രിപ്പ് ബസിലൂടെ ഇവര്‍ ഓഫര്‍ ചെയ്യുന്നു. ഒരേ സ്ഥലത്തേക്ക് പോകാനാഗ്രഹിക്കുന്ന പല സ്ഥലങ്ങളില്‍ നിന്നുളളവരെ പങ്കെടുപ്പിച്ച് ടീം അപ്പ് ട്രിപ്പുകളും tripbuz.in സംഘടിപ്പിക്കുന്നു. നിലവില്‍ തൃശൂരില്‍ മാത്രമാണെങ്കിലും വൈകാതെ ഈ സേവനങ്ങള്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഈ വിദ്യാര്‍ത്ഥികളുടെ പദ്ധതി.
Thrissur Vidya Academy of Science and Technology students have introduced an online travel portal and app for those depending on buses for excursions and other purposes. They aim to bring together tourist operators so that the services can be made available in lowest rates. The venture, tripbuz.in, aims to find solutions to many nagging issues in tourist bus service.