Corporate Income tax collection rose 17.1%  in FY'18

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കോര്‍പ്പറേറ്റ് ഇന്‍കം ടാക്‌സ് കളക്ഷനില്‍ 17.1 ശതമാനം വര്‍ധന. ജിഎസ്ടി ഉള്‍പ്പെടെ നികുതി മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുങ്ങിയ വര്‍ഷമായിരുന്നു 2017-18 സാമ്പത്തിക വര്‍ഷം. പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് കളക്ഷനിലും 18.9 ശതമാനം വര്‍ധനയുണ്ട്. ഫിനാന്‍സ് മിനിസ്ട്രിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഡയറക്ട് ടാക്‌സ് കളക്ഷനും 2016-17 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 17.1 ശതമാനം ഉയര്‍ന്നു. 9.95 ലക്ഷം കോടി രൂപയാണ് ഡയറക്ട് ടാക്‌സിലൂടെ ഇക്കുറി ലഭിച്ചത്. ബജറ്റ് എസ്റ്റിമേറ്റിന്റെ 101.5 ശതമാനം വരുമിത്. റിവൈസ്ഡ് എസ്റ്റിമേറ്റില്‍ 10.05 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിന്റെ 99 ശതമാനത്തിലെത്തിയത് ധനമന്ത്രാലയത്തിനും ആശ്വാസം നല്‍കുന്നു.

6.84 കോടി ഇന്‍കം ടാക്‌സ് റിട്ടേണുകളാണ് ഇക്കുറി ഫയല്‍ ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷത്തെക്കാള്‍ 26 ശതമാനം അധികമാണിത്. 99.49 ലക്ഷം പുതിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെട്ടതായി ധനമന്ത്രാലയം വ്യക്തമാക്കി. 2016-17 ല്‍ 5.43 കോടി നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തിരുന്നത്. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെ എസ്എംഎസിലൂടെയും ഇ മെയിലിലൂടെയും സ്റ്റാറ്റിയൂട്ടറി നോട്ടീസുകളിലൂടെയും മറ്റ് പ്രചാരണ പരിപാടികളിലൂടെയും നടത്തിയ ബോധവല്‍ക്കരണത്തിന്റെ പ്രതിഫലനമാണിതെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

The income tax collections during the 2017-18 fiscal has exceeded the Budget target at Rs 9.95 lakh crore,17.1 percent more than the net collections for 2016-17. The growth rate for net collections for corporate income tax is 17.1 percent and the same for personal income tax (including STT) is 18.9 percent. The number of new income-tax filers also increased nearly a crore in FY 2017-18.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version