ആരും ശ്രദ്ധിക്കാതിരുന്ന ചായ ബിസിനസിനെ പ്രഫഷണലാക്കി റെവല്യൂഷനൈസ് ചെയ്ത ബ്രാന്‍ഡ്. ചൂട് ചായയുടെ ഡോര്‍ഡെലിവറിക്ക് മാത്രമായി തുടങ്ങിയ ഇന്ത്യയിലെ ആദ്യ കമ്പനിയാണ് ചായ് പോയിന്റ്. ഒന്ന് വിളിച്ചാല്‍ മതി അര മണിക്കൂറിനുളളില്‍ ചൂട് ചായ ടേബിളിലെത്തും. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം കപ്പ് ചായകളാണ് ചായ്പോയിന്റിലൂടെ വിറ്റുപോകുന്നത്.
ജമ്മു കശ്മീര്‍ സ്വദേശി അമുലീക് സിംഗ് ബിജ്റാള്‍ എന്ന യുവസംരംഭകനാണ് ചായ് പോയിന്റ്ിന് പിന്നില്‍. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഹാര്വാര്്ഡ് ബിസിനസ് സ്കൂളില്‍ നിന്ന് എംബിഎയും നേടിയ അമുലീക് മൈക്രോസോഫ്്റ്റ് ഉള്‍പ്പെടെയുളള ബ്രാന്‍ഡുകളില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തം സംരംഭം തുടങ്ങിയത്. ചായയെ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യാന്‍ ആരും തയ്യാറാകാതിരുന്നിടത്താണ് അമുലീക് സിംഗ് മാര്‍ക്കറ്റ് കണ്ടെത്തിയത്.
2010 ഏപ്രിലില്‍ ബെംഗലൂരുവിലാണ് ആദ്യ പൈലറ്റ് സ്റ്റോര്‍ തുടങ്ങിയത്. ഇന്ന് ഡല്‍ഹിയും ഹൈദരാബാദും മുംബൈയും ചെന്നൈയും ഉള്‍പ്പെടെ എട്ട് നഗരങ്ങളില്‍ ചായ് പോയിന്റുണ്ട്. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ചായ് റീട്ടെയ്ലറായി ഇവര്‍ മാറി. 100 സര്‍വ്വീസ് ഹബ്ബുകളിലായി 600 ലധികം എംപ്ലോയീസ് വര്‍ക്ക് ചെയ്യുന്നു. ഹോട്ട് ചായയും ഐസ്ഡ് ചായയും മുതല്‍ വെറൈറ്റി ചായകളും ഷെയ്ക്കും ടീ സ്നാക്സുകളും ഇന്ന് ചായ് പോയിന്റ് സര്‍വ്വ് ചെയ്യുന്നു. പ്രീപ്പെയ്ഡ് കാര്‍ഡുകളും ക്ലൗഡ് ബെയ്സ്ഡ് സര്‍വ്വീസ് പ്ലാറ്റ്ഫോമും വെബ്സൈറ്റ് ബുക്കിംഗുമൊക്കെ ഒരു ടീ ബിസിനസിനെ റവല്യൂഷനൈസ് ചെയ്യാന്‍ ഇവര്‍ ഉപയോഗിച്ച മാര്‍ഗങ്ങളാണ്.
അസം, ഡാര്‍ജലിംഗ്, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സെലക്ടഡ് തോട്ടങ്ങളില്‍ നിന്നുളള തേയില ഉപയോഗിച്ചാണ് ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഓര്‍ഡര്‍ ചെയ്താല്‍ പത്ത് മിനിറ്റിനുളളില്‍ ചായ തയ്യാറാകും. അടുത്ത ഇരുപത് മിനിറ്റിനുളളില്‍ അത് കസ്റ്റമറുടെ കൈകളിലെത്തും. ഒരു മണിക്കൂറോളം ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുന്ന പ്രത്യേകം ഉണ്ടാക്കിയെടുത്ത ഫ്ളാസ്കുകളിലാണ് ചായ ഡിസ്ട്രിബ്യൂഷന്‍ വിടുന്നത്. 2020 ഓടെ ഇന്ത്യയിലെ ടീ മാര്‍ക്കറ്റ് 60 ബില്യന്‍ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. അവിടെയാണ് ചായ് പോയിന്റ് പോലുളള സംരംഭങ്ങള്‍ക്ക് കൂടുതല്‍ സാധ്യത തെളിയുന്നതും.
Also Reaad : നല്ല ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ക്ലിക്കില്‍