സഹകരണ മേഖലയ്ക്കായി കോഴിക്കോട് ഐഐഎമ്മില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ 29 നും 30 നുമാണ് ഹാക്കത്തോണ്‍ നടക്കുന്നത്. സഹകരണ സെക്ടറിലെ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം തേടുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായിട്ടാണ് സഹകരണ മേഖലയ്ക്കായി മാത്രം ഒരു ഹാക്കത്തോണ്‍ നടത്തുന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.
2 മുതല്‍ 6 പേര് വരെയടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഹാക്കത്തോണില്‍ പങ്കെടുക്കാം. പ്രൊഡക്ടുകളുടെ മാര്‍ക്കറ്റ് റീച്ച് എളുപ്പമാക്കുന്നതും കോ-ഓപ്പറേറ്റീവ് സെക്ടറിലെ ഇ ഗവേണന്‍സും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സൊല്യൂഷനുകള്‍ കണ്ടെത്താം. പങ്കെടുക്കാന്‍ താല്പര്യമുളളവര്ക്ക് worldofwork.coop/coopathon ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഐഐഎമ്മില്‍ നടക്കുന്ന കോ-ഓപ്പറേറ്റീവ്സ് ഇന്‍ ചെയ്ഞ്ചിംഗ് വേള്‍ഡ് ഓഫ് വര്‍ക്ക് എന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടാണ് ഹാക്കത്തോണും ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 29 മുതല്‍ മെയ് 1 വരെ യാണ് കോണ്‍ഫറന്‍സ്. ഐഐഎമ്മിനൊപ്പം ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയ്ന്‍സ് ഏഷ്യ ആന്‍ഡ് പസഫിക്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന്, ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.