India plans policy frame work on fast growing E-commerce sector

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര മേഖലയ്ക്കായി പുതിയ നയം ഒരുങ്ങുന്നു. ആറ് മാസത്തിനുളളില്‍ ഫ്രെയിംവര്‍ക്ക് പൂര്‍ത്തിയാകുന്ന പോളിസിക്ക് 2018 അവസാനത്തോടെ അന്തിമരൂപമാകും. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇതിനുളള നീക്കങ്ങള്‍ നടക്കുന്നത്. പോളിസി ഫ്രെയിംവര്‍ക്ക് രൂപീകരിക്കാനായി വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ഇന്‍ഡസ്ട്രിയില്‍ നിന്നുമുളള പ്രതിനിധികളെ ഉള്‍പ്പെടുത്തി ടാസ്‌ക്‌ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്.

ആഗോള ബ്രാന്‍ഡുകള്‍ മുതല്‍ പ്രാദേശിക കമ്പനികള്‍ വരെ ഇന്ത്യയിലെ ഇ കൊമേഴ്‌സ് മാര്‍ക്കറ്റില്‍ കണ്ണുനട്ട് കടന്നുവരുന്നുണ്ട്. വന്‍കിട കമ്പനികള്‍ വന്‍തോതില്‍ പണമിറക്കി പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ സ്വാധീനിക്കുന്നുവെന്ന പരാതികളും വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ തമ്മിലുളള മത്സരം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന വ്യവസ്ഥകളടക്കം പോളിസിയില്‍ ഇടംപിടിക്കും. ഇ കൊമേഴ്‌സ് സെക്ടറിനായി പ്രത്യേക റെഗുലേറ്ററെ നിയോഗിക്കണമെന്ന അഭിപ്രായവും പരിഗണിക്കുന്നുണ്ട്. ഇ കൊമേഴ്‌സില്‍ ലോകവ്യാപാര സംഘടനയില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടുമായി ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളാകും പോളിസിയില്‍ ഉള്‍പ്പെടുത്തുക.

ഇ കൊമേഴ്‌സ് കമ്പനികളുടെ ടാക്‌സ് സ്ട്രക്ചറിലും ഈ മേഖലയിലെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റും അടക്കമുളള കാര്യങ്ങള്‍ക്ക് നയത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. ഉപഭോക്താക്കളെക്കുറിച്ചുളള വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കാനും വ്യവസ്ഥ വരും. ഇ കൊമേഴ്‌സിലെ വന്‍കിട കമ്പനികളുടെ സ്വാധീനത്തില്‍ ആഭ്യന്തര വിപണിക്ക് കോട്ടം തട്ടാതിരിക്കാനുളള മുന്‍കരുതല്‍ നടപടികളും പോളിസിയില്‍ ഉണ്ടാകും.

വാണിജ്യമന്ത്രാലയത്തിന് പുറമേ ഫിനാന്‍സ്, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, ഇലക്ട്രോണിക്‌സ് -ഐടി, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളിലെയും ടെക്‌നോളജി കമ്പനികളുടെയും ഇ കൊമേഴ്‌സ് കമ്പനികളുടെയും പ്രതിനിധികളും ടാസ്‌ക് ഫോഴ്‌സില്‍ ഉണ്ട്. അഞ്ച് മാസത്തിനുളളില്‍ ഇവര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. ഇതനുസരിച്ചാകും പോളിസിയുടെ കരട് രൂപം തയ്യാറാക്കുക.

Nation plans a policy frame work on fast growing Online trade sector. Central commerce Ministry make bid on finalising the policy, the frame work of that to be completed by six months, by 2018. A task force comprised representatives of various ministries has been formed.Global tycoons and local companies as well eye on Indian E-commerce market. Laws stipulate curb on highly competitive E-commerce market envisages in the policy. The policies coping with India’s stand on World Trade Organisation including anointment of Special regulator on E-commerce sector will be contained in the trade policy. Clear directions will be given on tax structures and foreign investment on the sector. Stipulations on protecting the privacy of customers and on safeguarding internal market will be on the policy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version