ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡുളള ഇലക്ട്രിക് സ്‌കൂട്ടറുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ബെംഗലൂരുവിലെ Ather Energy സ്റ്റാര്‍ട്ടപ്പാണ് സ്‌കൂട്ടര്‍ ഡെവലപ് ചെയ്തത്. Ather ട340 എന്ന സ്‌കൂട്ടര്‍ ജൂണ്‍ മുതല്‍ ബുക്ക് ചെയ്യാം. ബെംഗലൂരുവിലാണ് തുടക്കത്തില്‍ വില്‍പന. 2018 അവസാനത്തോടെ മറ്റിടങ്ങളിലും ലഭ്യമാകും. Hero MotoCorp ന് നിക്ഷേപമുളള സ്റ്റാര്‍ട്ടപ്പാണ് Ather Energy.
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ടച്ച് സ്‌ക്രീനിലൂടെ നാവിഗേഷന്‍ ഈസിയാക്കുമെന്നതാണ് പ്രധാന പ്രത്യേകത. വാട്ടര്‍പ്രൂഫ് ടച്ച് സ്‌ക്രീനാണ് ആതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാറ്ററി ചാര്‍ജും ടയര്‍ കണ്ടീഷനുമൊക്കെ മൊബൈലില്‍ അറിയാം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വാഹനത്തിന്റെ റിമോട്ട് ആക്‌സസും സാധ്യമാണ്. ലൊക്കേഷന്‍ ട്രാക്കിംഗിനും ഓപ്ഷനുണ്ട്.
നാല് വര്‍ഷത്തെ അധ്വാനത്തിനൊടുവിലാണ് വാഹനം Ather Energy ലോഞ്ച് ചെയ്യുന്നത്. 2014 ലാണ് Ather സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് വെഹിക്കിളില്‍ നിന്ന് പ്രോട്ടോടൈപ്പിലേക്ക് രൂപം പ്രാപിച്ചത്. 55 പ്രോട്ടോടൈപ്പുകള്‍ കമ്പനി നിര്‍മിച്ചു. ഇതുവരെ 50,000 കിലോമീറ്റര്‍ റോഡ് ടെസ്റ്റ് നടത്തി. ഇതിനൊടുവിലാണ് വാഹനം വിപണിയില്‍ ഇറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്.
72 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗം. ഫുള്‍ ചാര്‍ജില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 50 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. 50,000 കിലോമീറ്റര്‍ വരെയാണ് ബാറ്ററി ലൈഫ്. അതിവേഗത്തില്‍ ചാര്‍ജിംഗ് ഫെസിലിറ്റി ഒരുക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും ബെംഗലൂരുവില്‍ തുടങ്ങും.