വേറിട്ട ആശയങ്ങള്‍ പ്രൊഡക്ടുകളാക്കാന്‍ കാത്തിരിക്കുന്ന സംരംഭകരെ സഹായിക്കാന്‍ ഇന്നവേഷന്‍ സപ്പോര്‍ട്ട്് പ്രോഗ്രാമുമായി അടല്‍ ഇന്നവേഷന്‍ മിഷന്. ആശയങ്ങള്‍ പ്രൊഡക്ടുകളാക്കി വിപണിയിലിറക്കാന്‍ അവസരമൊരുക്കുന്ന അടല്‍ ന്യൂ ഇന്ത്യ ചലഞ്ച് പ്രോഗ്രാമുമായിട്ടാണ് സംരംഭകര്‍ക്കിടയിലേക്ക് അടല്‍ ഇന്നവേഷന്‍ മിഷന് ഇറങ്ങുന്നത്. സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍, സ്മാര്‍ട്ട് മൊബിലിറ്റി, ഇലക്ട്രിക് മൊബിലിറ്റി, സെയ്ഫ് ട്രാന്‍സ്പോര്‍ട്ട് തുടങ്ങി സോഷ്യലി റിലവന്റായ 17 മേഖലകളിലാണ് പ്രൊഡക്ടുകള്‍ അവതരിപ്പിക്കാന്‍ അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഇന്നവേറ്റീവ് പ്രൊഡക്ടുകള്‍ മാര്‍ക്കറ്റിലിറക്കാന്‍ ഒരു കോടി രൂപ വരെ ഗ്രാന്റ് നല്‍കും.
പ്രൊഡക്ടാക്കാനുളള ടെക്നോളജിയോ പ്രോട്ടോടൈപ്പോ കയ്യിലുളളവര്‍ക്ക് ചലഞ്ച് ഏറ്റെടുക്കാം. ജൂണ്‍ പത്ത് വരെ Click Here to apply വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അഞ്ച് മന്ത്രാലയങ്ങളുടെ പിന്തുണയോടെ നീതി ആയോഗിന്റെ നേതൃത്വത്തിലാണ് പദ്ധതി. എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും റിസേര്ച്ചേഴ്സിനും അവസരം പ്രയോജനപ്പെടുത്താം.
പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജനവും റെയില്‍-റോഡ് ഫോഗ് വിഷന്‍ സിസ്റ്റവും പോര്‍ട്ടബിള്‍ വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് സംവിധാനവുമൊക്കെ പരിഗണിക്കപ്പെടുന്ന മേഖലകളാണ്. ബദല്‍ ഇന്ധനം ഉപയോഗിക്കുന്ന ഗതാഗത സംവിധാനങ്ങളും പരിഗണിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് മെന്ററിംഗും ഇന്‍കുബേഷന്‍ സപ്പോര്‍ട്ടും ലഭിക്കും. മികച്ച ആശയങ്ങള്‍ ഉളള സംരംഭകര്‍ വിപണി കണ്ടെത്താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് ഇന്നവേഷന്‍ സപ്പോര്‍ട്ട് പ്രോഗ്രാമുമായി അടല്‍ ഇന്നവേഷന്‍ മിഷന് രംഗത്തെത്തിയത്. ഏര്‍ളി സ്റ്റേജിലും കൊമേഴ്സ്യലൈസേഷന്‍ സ്റ്റേജിലും സംരംഭകര്‍ക്ക് കൈത്താങ്ങാകുകയാണ് ലക്ഷ്യം.
ATAL Innovation Mission helps investors who have innovative ideas, for marketing their product. As part of the program
ATAL New India Challenge, ATAL Mission gives chance to introduce product on socially relevant sectors like smart agriculture, smart mobility, and electric mobility. The mission will give Rs 1crore grant to bring out the product to market.
Those who are possessed with the technology and prototype can apply by June 10 on aim.gov.in/atal-new-india-challenge.php. The project supported by five ministerial portfolios spearheaded by NITI Aayog can be utilised for SMEs, start-ups and researchers.
Public waste disposal, rail –road, fog vision system, portable water quality testing system like projects are preferred.
The selected investors can procure incubation and mentoring facilities. In the wake of investors with innovative ideas getting difficulty on marketing, ATAL innovation mission came to support early and commercialization staged investors.