ഹേമന്ദ് ബേദ കാര്‍ബണ്‍ ഫൈബര്‍ -ത്രീഡി പ്രിന്റിംഗ് ടെക്നോളജിയില്‍ നിര്‍മിച്ച ബൈസൈക്കിളുമായി സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പുകളെ അമ്പരപ്പിച്ച ഇന്ത്യന്‍ വംശജനായ എന്‍ട്രപ്രണര്‍. തൊഴിലാളികളുടെ അധ്വാനവും സമയവും ഏറെ വേണ്ടി വരുന്ന സൈക്കിള്‍ ഫ്രെയിമുകള്‍ വെറും നാല് മണിക്കൂര്‍ കൊണ്ട് തയ്യാറാക്കാവുന്ന ടെക്നോളജിയാണ് ഹമന്ദ് ബേദ കോ ഫൗണ്ടറായ അറേവോ ഇന്ക് എന്ന സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചത്.
ബോംബെ സര്‍വ്വകലാശാലയ്ക്ക് കീഴിലുളള വീര്‍മാതാ ജിജാഭായ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും കാലിഫോര്‍ണിയയിലെ സാന്റിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടിയ ശേഷമാണ് ഹേമന്ദ് ബേദ കരിയര്‍ ആരംഭിക്കുന്നത്. എന്‍ജിനീയറിംഗിലും മാനേജ്മെന്റിലും ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട എക്സ്പീരിയന്‍സുമായി 2013 ലാണ് അറേവോ ഇന്‍കിന് തുടക്കമിട്ടത്.
റോബോട്ടിക് ആമിന്റെ സഹായത്തോടെ ഡിസൈന്‍ ചെയ്യുന്ന, ചെലവ് കുറഞ്ഞ സമാനമായ ടെക്നോളജിയില്‍ എയര്‍ക്രാഫ്റ്റിന്റെയും സ്പെയ്സ് വെഹിക്കിള്‍സിന്റെയും പാര്‍ട്സുകള്‍ വരെയുണ്ടാക്കാം. തൊഴിലാളികളുടെ അധ്വാനം വളരെയേറെ വേണ്ടി വരുന്ന പ്രൊസസുകള്‍ ഒറ്റയടിക്ക് ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ലോകത്ത് ഏറ്റവും വേഗത്തില്‍ ത്രീഡി പ്രിന്റിംഗ് ടെക്നോളജിയില്‍ തീര്‍ക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ബൈസൈക്കിളാണിത്. പൊതുവേ കോസ്റ്റ്ലിയായ സിലിക്കണ്‍ വാലിയില്‍ പോലും 300 ഡോളറിന് ഫ്രെയിം നിര്‍മിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
സ്വന്തമായി ഡെവലപ് ചെയ്ത ഡിസൈന്‍ സോഫ്റ്റ് വെയറും ടെക്നോളജിയുമാണ് അറേവോ ഉപയോഗിച്ചത്. സീരീസ് ബി ഫണ്ടിംഗിലൂടെ 12.5 മില്യന്‍ ഡോളര്‍ സ്വരൂപിച്ച കമ്പനി കൊമേഴ്സ്യല്‍ പ്രൊഡക്ഷനുളള തയ്യാറെടുപ്പിലാണ്. വെഹിക്കിള്‍ മാനുഫാക്ചറിംഗില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്കാണ് അറേവോ തുടക്കം കുറിക്കുന്നത്.