ഡീല്‍ എവിടെയാണ് പിഴച്ചത് ?
ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് വഴിതുറന്ന ഫ്‌ളിപ്പ്കാര്‍ട്ട്-വാള്‍മാര്‍ട്ട് പ്രൊപ്പോസല്‍ ഒടുവില്‍ വഴിമുട്ടി നില്‍ക്കുന്നു. നിലവിലെ ഡീല്‍ അനുവദിച്ചാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ മത്സരക്ഷമതയുടെ സുതാര്യത നഷ്ടപ്പെടുത്തുമെന്ന പരാതികളിലാണ് ഇന്ത്യന്‍ വിപണിയില്‍ ഫെയര്‍ കോംപെറ്റീഷന്‍ ഉറപ്പ് വരുത്താന്‍ ചുമതലപ്പെട്ട റെഗുലേറ്ററി അതോറിറ്റിയായ കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അക്വിസ്ഷനില്‍ കൈവെച്ചിരിക്കുന്നത്.
കോംപെറ്റീഷന്‍ കമ്മീഷന്റെ ഇടപെടല്‍
ഡീലില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കമ്മീഷന്‍. ഭാവിയില്‍ ഫ്‌ളിപ്പ്കാര്‍ട്ടും വാള്‍മാര്‍ട്ടും ഏകപക്ഷീയമായി വിപണി കൈയ്യടക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന ദൗത്യം. 2002 ലെ കോംപെറ്റീഷന്‍ ആക്ടി്‌ലെയും 2007 ലെ കോംപെറ്റീഷന്‍ അമെന്റ്‌മെന്റ് ആക്ടിലെയും വ്യവസ്ഥകള്‍ ഡീലില്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ കമ്മീഷന്റെ പരിഗണനയില്‍ ഉണ്ട്. ചെറുകിട കച്ചവടക്കാരെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന കാര്യവും പരിശോധിക്കും.
വാള്‍മാര്‍ട്ടിന് മുന്നിലുളള മൂന്ന് വഴികള്‍
കോംപെറ്റീഷന്‍ കമ്മീഷനുമായി ചര്‍ച്ചകള്‍ നടത്തി ധാരണയിലെത്തുകയാണ് വാള്‍മാര്‍ട്ട് പരിഗണിക്കുന്ന പ്രധാന ഓപ്ഷന്‍. കോംപെറ്റീഷന്‍ കമ്മീഷന്റെ ഇടപെടല്‍ കോടതിയില്‍ ചലഞ്ച് ചെയ്യാമെന്ന ഓപ്ഷനാണ് രണ്ടാമത്തേത്. ഇടപാടില്‍ നിന്ന് പിന്‍മാറുകയെന്ന തീരുമാനമാണ് അവസാന ഓപ്ഷന്‍. അങ്ങനെ സംഭവിക്കുമോ
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാര്‍ക്കറ്റുകളെ ഒന്നായി കാണണോ ?
മാര്‍ക്കറ്റിലെ രണ്ട് ഡിസ്ട്രിബ്യൂഷന്‍ ചാനലുകളാണ് ഓണ്‍ലൈനും ഓഫ്‌ലൈനും. ഈ ചാനലുകളെ ഒന്നായി കാണണോയെന്നതാണ് കോംപെറ്റീഷന്‍ നേരിടുന്ന പ്രധാന ചോദ്യം. പുതിയ മോഡല്‍ ഫോണുകളടക്കം പല ഉല്‍പ്പന്നങ്ങളും ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ മാത്രം വില്‍ക്കുന്ന രീതിയാണ് പ്രമുഖ ബ്രാന്‍ഡുകളടക്കം സ്വീകരിക്കുന്നത്. ചെറുകിട കച്ചവടക്കാരെയും റീട്ടെയ്്ല്‍ മേഖലയെയും തകര്‍ക്കുന്നതാണ് ഈ സമീപനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാള്‍മാര്‍ട്ട് -മാസ്മാര്‍ട്ട് ഡീലില്‍ നിന്ന് പഠിക്കാനുണ്ട്
2010 ല്‍ സൗത്ത് ആഫ്രിക്കന്‍ റീട്ടെയ്ല്‍ കമ്പനിയായ മാസ്മാര്‍ട്ടിനെ ഏറ്റെടുക്കാനുളള വാള്‍മാര്‍ട്ടിന്റെ തീരുമാനവും അവിടുത്തെ കോംപെറ്റീഷന്‍ കമ്മീഷന്റെ പരിഗണനയില്‍ എത്തിച്ചിരുന്നു. ഒടുവില്‍, ഇരുകമ്പനികളും സമ്മതിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി 2.4 ബില്യന്‍ ഡോളറിന്റെ ഏറ്റെടുക്കലിന് കോംപറ്റീഷന്‍ അപ്പീല്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ഇടപാടിലൂടെ പ്രതിസന്ധിയിലാകുന്ന കച്ചവടക്കാരെയും വിതരണക്കാരെയും സഹായിക്കാന്‍ 100 മില്യന്‍ രൂപയുടെ സപ്ലൈയര്‍ ഡെവലപ്പ്‌മെന്റ് ഫണ്ട് ഉള്‍പ്പെടെയുളള സൊല്യൂഷനുകളായിരുന്നു ഇരുകമ്പനികളും ഏര്‍പ്പെടുത്തിയത്.