അകം മ്യൂസിക്ക് ബാന്റ് ഫൗണ്ടര്‍ ഹരീഷ് ശിവരാമകൃഷ്ണന് പ്രൊഫഷന് കൊണ്ട് ഗൂഗിളില്‍ യുഎക്സ് മാനേജരാണ്. തന്റെ പ്രൊഫഷണല്‍ ജീവിതത്തോടൊപ്പം പാഷനായും ഓണ്‍ട്രപ്രണര്‍ഷിപ്പായും കൊണ്ടു നടക്കുന്ന അകം മ്യൂസിക്ക് ബാന്റിന്റെ പിറവി ആകസ്മികമായല്ല, മറിച്ച് തനിക്ക് ജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യങ്ങള്‍ പ്രാക്ടിക്കലായി ചെയ്യാന്‍ പറ്റിയത് കൊണ്ടാണ് അകം പിറന്നതെന്ന് ഹരീഷ് പറയുന്നു. പഠിച്ച കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ആപ്റ്റിറ്റിയൂഡ് മോശമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായിരിക്കാം ഹരീഷ് എന്ന ഓണ്‍ട്രപ്രണറെയും എഞ്ചിനീയറെയും മുന്നോട്ട് കൊണ്ടുപോയത്.
കെമിക്കല്‍ എഞ്ചിനീയറിംഗിലും പ്രോഗ്രാമിങ്ങിലും മികച്ചതായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റെന്തിലെങ്കിലും ജയിക്കണമെന്ന വാശിയാണ് നയിച്ചത്.അക്കാദമിക്ക് ജീവിതത്തിലും പ്രൊഫഷണല്‍ ജീവിത്തതിലും ഉണ്ടായ ചില ബോള്‍ഡായ തീരുമാനങ്ങള്‍ ജയിക്കാന്‍ ഹരീഷിനെ പ്രേരിപ്പിക്കുന്നതായിരുന്നു. അതുകൊണ്ടാണ് ബിറ്റ്സ് പിലാനിയില്‍ പഠിച്ച ഹരീഷിന് അഡോബിലും, സ്നാപ്പ് ഡീലിലും, ഫ്രീ ചാര്‍ജിലും ഡെവലപ്പര്‍ ഇവഞ്ചലിസ്റ്റായി മാറുകയും നിലവില്‍ ഗൂഗിളില്‍ ഡെവലപ്പറായും റോളേറ്റെടുക്കാന്‍ കഴിയുന്നത്. പാഷന് നയിക്കുമ്പോഴും പ്രൊഫഷന് പണം നേടിത്തരുന്ന ഉപാധിയായി മാറണം, എങ്കിലേ രണ്ടും നിലനില്‍ക്കൂ. പാഷനുള്ള കാര്യങ്ങളില്‍ എക്സൈല്‍ ചെയ്യണമെന്നാണ് തന്റെ ജീവിതം കൊണ്ട് ഹരീഷ് പറയുന്നത്.