Startups can contribute to Military Projects, Defence Ministry issues new rules

ഡിഫന്‍സ് പ്രൊജക്ടുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി പ്രതിരോധ മന്ത്രാലയം. ഇതിനായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ അംഗീകരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഡിഫന്‍സ് പ്രൊജക്ടുകളില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങുക. സൈനിക എക്യുപ്‌മെന്റുകളുടെ റിസര്‍ച്ചിലും ഡെവലപ്പ്‌മെന്റിലും അഡ്വാന്‍സ്ഡ് ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്താനാണ് നീക്കം.

എയ്‌റോനോട്ടിക്‌സ്, റോബോട്ടിക്‌സ്, നാനോ ടെക്‌നോളജി, ഐഒറ്റി, വെര്‍ച്വല്‍ റിയാല്‍റ്റി, ഗ്രീന്‍ ടെക്‌നോളജി മേഖലകളിലാണ് സ്റ്റാര്‍ട്ടപ്പുകളുടെ ശേഷി വിനിയോഗിക്കാന്‍ സൈന്യം ഒരുങ്ങുന്നത്. പ്രോട്ടോടൈപ്പ് ഡെവലപ്പിംഗിന് 3 കോടി രൂപ കവിയാത്ത പ്രൊജക്ടുകളില്‍ സ്റ്റാര്‍ട്ടപ്പുകളെ കൂടെക്കൂട്ടാമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. ഇതനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ 53 പ്രൊജക്ടുകള്‍ സൈന്യം ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ഭാരം കുറഞ്ഞ ശരീരകവചവും റോബോട്ടിക് സര്‍വൈലന്‍സ് പ്ലാറ്റ്‌ഫോം, എയര്‍ ടു ഗ്രൗണ്ട് റോക്കറ്റുകള്‍ തുടങ്ങിയ പ്രൊജക്ടുകളാണിത്. പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം.

കണ്‍വെന്‍ഷണല്‍ ഡിഫന്‍സ് എക്യുപ്പ്‌മെന്റില്‍ ഏറ്റവും വലിയ ഇംപോര്‍ട്ടേഴ്‌സ് ആണ് ഇന്ത്യ. പ്രതിരോധ എക്യുപ്‌മെന്റുകളില്‍ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സ്റ്റാര്‍ട്ടപ്പുകളെയും സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസുകളെയും ഒപ്പം ചേര്‍ത്താല്‍ ക്വാളിറ്റി പ്രൊഡക്ടുകള്‍ ഇവിടെ തന്നെ ഡെവലപ്പ് ചെയ്യാമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നീക്കം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഉണര്‍വ്വേകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version