Business networking can take your startups to next level, Entrepreneurs must watch!

ഒരു സംരംഭകന് എന്തറിയാം എന്നതിനെക്കാള്‍ അയാളെ എത്ര പേര്‍ക്ക് അറിയാമെന്നത് ബിസിനസില്‍ ഒരു ഘടകമാണ്. ഒരുപക്ഷെ ബിസിനസിന്റെ വിജയത്തെ വരെ അത് സ്വാധീനിക്കുകയും ചെയ്യും. നിങ്ങളെ സപ്പോര്‍ട്ട് ചെയ്യാനും ഹെല്‍പ് ചെയ്യാനും കഴിയുന്നവരുമായുള്ള നെറ്റ് വര്‍ക്കിംഗ് കുറച്ചൊന്നുമല്ല നിങ്ങളുടെ ബിസിനസിനെ സഹായിക്കുക. സോഷ്യല്‍ മീഡിയയുടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെയും ഇക്കാലത്ത് നെറ്റ്‌വര്‍ക്കിംഗിന് പ്രസക്തിയേറുന്നതും അവിടെയാണ്. സിംപിളും ഇഫക്ടീവുമായി നെറ്റ്‌വര്‍ക്കിംഗ് നടത്താനുളള ചില വഴികള്‍.

1) നെറ്റ്‌വര്‍ക്കിംഗിലും ലക്ഷ്യമുണ്ടാകണം

ഒരു ലക്ഷ്യത്തോടെയാകണം ഒരാളുമായി നെറ്റ് വര്‍ക്കിംഗ് നടത്തേണ്ടത്. ബിസിനസ് ഗ്രോത്തിന് വേണ്ട ഉപദേശങ്ങളോ നിങ്ങള്‍ക്ക് സൊല്യൂഷന്‍ കണ്ടെത്താന്‍ കഴിയാത്ത പ്രോബ്ലത്തിന് ഒരു പോംവഴിയോ നല്‍കാന്‍ കഴിയണം. ഇന്‍ഡസ്ട്രിയിലെ ട്രെന്‍ഡുകളും അപ്കമിംഗ് ടെക്‌നോളജിയും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കൂടുതല്‍ അറിവ് നേടാന്‍ നെറ്റ് വര്‍ക്കിംഗിലൂടെ സാധിക്കും. ബിസിനസ് സ്ട്രാറ്റജി മനസിലാക്കാന്‍ സംരംഭകരെ ഏറ്റവുമധികം സഹായിക്കുന്ന വേദിയാണ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍.

2) പ്രയോജനകരമാക്കണം ഫോക്കസ്ഡും

കൂടുതല്‍ ആളുകളെ കാണുന്നതല്ല നെറ്റ്‌വര്‍ക്കിംഗില്‍ പ്രധാനം. ബിസിനസില്‍ നിങ്ങളെ മുന്നോട്ടുനയിക്കാന്‍ സഹായിക്കുന്ന വ്യക്തികളെ കൃത്യമായി ഐഡന്റിഫൈ ചെയ്ത് അവരോട് വേണം സംവദിക്കാന്‍. അവിടെ ചര്‍ച്ചയാകേണ്ട കാര്യങ്ങളും ബിസിനസ് ഗ്രോത്തിനെ ഹെല്‍പ് ചെയ്യുന്നതാകണം. നെറ്റ്‌വര്‍ക്കിംഗില്‍ ചെലവിടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് മനസിലാക്കി ജാഗ്രതയോടെ സെലക്ടീവായ സമീപനമാണ് സ്വീകരിക്കേണ്ടത്.

3 ) പ്രഫഷണലായി കമ്മ്യൂണിക്കേറ്റ് ചെയ്യണം

നെറ്റ്‌വര്‍ക്കിംഗ് സൊസൈറ്റിയില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോഴും ഇടപഴകുമ്പോഴും പ്രഫഷണലാകണം. അത് സംരംഭകനെക്കുറിച്ചുളള മതിപ്പ് വര്‍ദ്ധിപ്പിക്കും. സാമാന്യമര്യാദകള്‍ പാലിക്കുക. അല്ലെങ്കില്‍ വിപരീതഫലം ഉണ്ടാക്കും. ശല്യക്കാരായി തോന്നിയാല്‍ അവര്‍ നിങ്ങളെ സഹായിക്കാതെയുമിരിക്കാം.

4) ബിസിനസ് കാര്‍ഡുകളില്‍ കാര്യമുണ്ട്

പൊട്ടന്‍ഷ്യല്‍ ക്ലയന്റ്‌സിന് നിങ്ങളിലേക്കുളള ലീഡാണ് ബിസിനസ് കാര്‍ഡുകള്‍. സംരംഭകനെയും സംരംഭത്തെയും കുറിച്ചുളള ഓര്‍മ്മപ്പെടുത്തലിനും ഇത് സഹായിക്കും. സ്മാര്‍ട്ട്‌ഫോണുകളുടെ കാലത്തും ബിസിനസ് കാര്‍ഡുകള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നതും അതുകൊണ്ടാണ്. നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഇന്നും ബിസിനസ് കാര്‍ഡുകള്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ്.

5) റെഗുലര്‍ നെറ്റ്‌വര്‍ക്കിംഗ് ആത്മവിശ്വാസം ഉയര്‍ത്തും

സ്ഥിരമായ നെറ്റ്‌വര്‍ക്കിംഗ് സംരംഭകന്റെ ആത്മവിശ്വാസം ഉയര്‍ത്തും. കൂടുതല്‍ ആളുകളുമായി സംവദിക്കാനും ബിസിനസിനെക്കുറിച്ച് സംസാരിക്കാനും അവസരം ലഭിക്കുന്നതോടെ സംരംഭകന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും വിശാലമാകും. റെഗുലര്‍ നെറ്റ്‌വര്‍ക്കിംഗ് പുതിയ ഐഡിയകള്‍ക്ക് വരെ വഴിയൊരുക്കും.

6) പഴയ പരിചയങ്ങള്‍ സഹായിക്കും

ബന്ധങ്ങളാണ് നെറ്റ്‌വര്‍ക്കിംഗിന്റെ കരുത്ത്. വണ്‍ ടൈം റിലേഷന്‍ ആകാതെ പഴയ പരിചയക്കാരുമായി ബന്ധം നിലനിര്‍ത്തുക. സഹപാഠിയും മുന്‍ സഹപ്രവര്‍ത്തകരുമൊക്കെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. അവരുടെ കോണ്‍ടാക്ടിലുളള എക്‌സ്‌പേര്‍ട്ടുകളുടെ സേവനവും നിങ്ങളുടെ ബിസിനസിന് ഗുണകരമായേക്കാം.

7) പ്രതിസന്ധികളില്‍ ഒപ്പം നില്‍ക്കാം

ദൃഢതയും വിശ്വാസവുമാണ് ബന്ധങ്ങളുടെ നിലനില്‍പിന്റെ അടിസ്ഥാനം. മറ്റുളളവരുടെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കുക. നിങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിക്കാനും നെറ്റ്‌വര്‍ക്കിംഗ് കൂടുതല്‍ ഊഷ്മളമാകാനും ഇത് സഹായിക്കും.

8) ഓര്‍മ്മശക്തി അനുഗ്രഹമാണ്

മികച്ച നെറ്റ്‌വര്‍ക്കിംഗ് എബിലിറ്റി ഒരു എന്‍ട്രപ്രണറുടെ പോസിറ്റീവ് മാര്‍ക്കാണ്. അതുകൊണ്ടു തന്നെ പരിചയപ്പെടുന്നവരെ മറക്കാതിരിക്കുന്നതും ഓര്‍ത്തെടുക്കാന്‍ കഴിയുന്നതും ആ നെറ്റ്‌വര്‍ക്കിംഗ് എബിലിറ്റിയുടെ ഭാഗമാണ്. ബന്ധങ്ങള്‍ ആത്മബന്ധങ്ങളിലേക്ക് വളര്‍ത്താന്‍ ഇത്തരം ഘടകങ്ങളാണ് സഹായിക്കുക. നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നല്ല പെര്‍ഫോമറാകാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്. സംരംഭകന്റെ ക്വാളിറ്റി കൂടിയാണ് അതിലൂടെ വ്യക്തമാകുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version