മുന്‍നിര ഗ്ലോബല്‍ ടെക്‌നോളജി സയന്റിസ്റ്റുകളുടെ പട്ടികയില്‍ സ്ഥാനമുറപ്പിക്കുകയാണ് റാഞ്ചിയില്‍ നിന്നുളള രോഹിത് പ്രസാദ്. നെക്സ്റ്റ് ജനറേഷന്‍ ടെക്‌നോളജിയെന്ന് ഇതിനോടകം പേരെടുത്ത ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ഡിവൈസായ അലക്‌സയ്ക്ക് പിന്നിലെ ഇന്ത്യന്‍ ബ്രെയിനാണ് രോഹിത്. അലക്‌സയുടെ സ്പീച്ച് റെക്കൊഗ്‌നൈസിംഗ്, നാച്വറല്‍ ലാംഗേജ് അണ്ടര്‍സ്റ്റാന്‍ഡിംഗ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ നിര്‍ണായക ഫീച്ചറുകള്‍ പരുവപ്പെടുത്തിയെടുത്തത് രോഹിതിന്റെ നേതൃത്വത്തിലുളള ടീമായിരുന്നു.
മനുഷ്യശബ്ദം തിരിച്ചറിഞ്ഞ് ആ കമാന്‍ഡുകള്‍ അനുസരിപ്പിക്കുന്ന ഡിവൈസായി അലക്‌സയെ ഡെവലപ്പ് ചെയ്തത് നിസാര ജോലിയായിരുന്നില്ലെന്ന് രോഹിത് പറയുന്നു. യുഎസിലെ ഇല്ലിനോയ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയ ശേഷം വയര്‍ലെസ് അപ്ലിക്കേഷനുകളുടെ ബിറ്റ് റേറ്റ് സ്പീച്ച് കോഡിംഗില്‍ നടത്തിയ റിസര്‍ച്ചുകളാണ് സ്പീച്ച് റെക്കൊഗ്നൈസിംഗ് ടെക്‌നോളജിയിലേക്ക് രോഹിതിനെ കൂടുതല്‍ അടുപ്പിച്ചത്. ഈ താല്‍പര്യമാണ് അലക്‌സയുടെ പല ഫീച്ചറുകളിലേക്കും നയിച്ചത്. വെക്കേഷന്‍ പ്ലാനിങ് ഉള്‍പ്പെടെയുളള കോംപ്ലെക്‌സ് ടാസ്‌കുകളിലേക്ക് അലക്‌സയെ സജ്ജമാക്കുന്നതിന്റെ തിരക്കിലാണ് രോഹിത്.
റാഞ്ചിയിലെ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ബിരുദത്തിന് ശേഷമാണ് ടെക്‌നോളജിയിലെ പുതിയ സാധ്യതകള്‍ രോഹിത് തേടിത്തുടങ്ങിയത്. 2016 വരെ അലക്‌സയുടെ മെഷീന്‍ ലേണിംഗ് വിഭാഗം ഡയറക്ടറായിരുന്ന രോഹിത്, നിലവില്‍ അലക്‌സ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഹെഡ് സയന്റിസ്റ്റും വൈസ് പ്രസിഡന്റുമാണ്. 2014 ലാണ് ആമസോണ്‍ അലക്‌സ പുറത്തിറക്കിയത്
കഴിഞ്ഞ വര്‍ഷം ഫാസ്റ്റ് കമ്പനി തെരഞ്ഞെടുത്ത ഏറ്റവും മികച്ച 100 ക്രിയേറ്റീവ് വ്യക്തികളില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു രോഹിത്. യുഎസിലും യുകെയിലും ജര്‍മനിയിലും ലോഞ്ച് ചെയ്ത ശേഷമാണ് അലക്‌സ ഇന്ത്യയില്‍ ആമസോണ്‍ അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിംഗും പര്‍ച്ചെയ്‌സുകളുമൊക്കെ വോയ്‌സ് സെര്‍ച്ചിലൂടെയാകുമ്പോള്‍ കാലം ഡിമാന്റ് ചെയ്യുന്ന പ്രൊഡക്ടായി അലക്‌സ മാറുകയാണ്.