കേരളത്തില്‍ നിന്നുളള സ്റ്റാര്‍ട്ടപ്പുകളുടെ യഥാര്‍ത്ഥ പൊട്ടന്‍ഷ്യല്‍ വെളിപ്പെടുത്തിയ വേദിയായി മാറി ഇന്ത്യ ഇന്നവേഷന്‍ ഗ്രോത്ത് പ്രോഗ്രാം 2.0. ഒന്‍പത് സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ നിന്നും ഇത്തവണ പങ്കെടുത്തത്. ഇതില്‍ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ 25 ലക്ഷം രൂപയുടെ സീഡ് ഫണ്ടിന് അര്‍ഹരായി. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Genrobotic Innovations, കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന irov Technologies, Sastra Robotics എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഗ്രാന്റിന് അര്‍ഹരായത്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും പ്രതിരോധ മേഖലയിലെ മള്‍ട്ടിനാഷണല്‍ കമ്പനി ലോക് ഹീഡ് മാര്‍ട്ടിനും ടാറ്റാ ട്രസ്റ്റും ചേര്‍ന്നാണ് സോഷ്യല്‍, ഇന്‍ഡസ്ട്രിയല്‍ ഇന്നവേഷനില്‍ മികച്ച ഇന്നവേഷനും പെര്ഫോമേഴ്സിനെയും കണ്ടെത്താന്‍ IIGP 2.0 സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്ന് മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ വിജയികളായി എത്തുമ്പോള്‍ അത് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മികവിനുള്ള അംഗീകാരമായി മാറുകയാണ്.
2007 ല്‍ ലോഞ്ച് ചെയ്ത ഇന്ത്യ ഇന്നവേഷന്‍ ഗ്രോത്ത് പ്രോഗ്രാം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തുന്ന മികച്ച പ്രോഗ്രാമുകളില്‍ ഒന്നാണ്. ഇത്തവണ മൂവായിരം അപേക്ഷകരില്‍ നിന്ന് മികച്ച ഇന്നവേറ്റേഴ്സായി വിലയിരുത്തിയ 50 പേരില്‍ നിന്ന് തെരഞ്ഞെടുത്ത 16 പേരാണ് സീഡ് ഫണ്ടിന് അര്‍ഹരായത്. സെലക്ടഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സയന്റിസ്റ്റുകളുടെയും ടെക്നോളജി എക്സ്പേര്‍ട്ടിന്റെയും ഇന്‍വെസ്റ്റേഴ്സിന്റെയും സഹായത്തോടെ പ്രൊഡക്ട് മാര്‍ക്കറ്റില്‍ ടെസ്റ്റ് ചെയ്യാനുള്ള അവസരമുണ്ടാകും. കേരളത്തില്‍ നിന്ന് പങ്കെടുത്തവയില്‍ ഏഴെണ്ണവും കേരള സ്റ്റാര്‍്ട്ടപ്പ് മിഷന്റെ സപ്പോര്‍ട്ട് ലഭിച്ചവയായിരുന്നു