സ്വീഡിഷ് കമ്പനിയായ IKEA യുടെ ഇന്ത്യയിലേക്കുളള വരവ് രാജ്യത്തെ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റത്തിന്റെയും പോളിസി ചെയ്ഞ്ചിലെയും പോസിറ്റീവായ മാറ്റമാണ് പ്രകടമാക്കുന്നത്. 2006 മുതല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെ പഠിച്ചു തുടങ്ങിയ IKEA യുടെ തീരുമാനങ്ങള്‍ പലപ്പോഴും വൈകിപ്പിച്ചത് സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണ്. ഹൈദരാബാദില്‍ 13 ഏക്കറില്‍ 4 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ IKEA യുടെ ആദ്യ ഷോപ്പ് യാഥാര്‍ത്ഥ്യമായപ്പോള്‍ റീട്ടെയ്ല്‍ സെക്ടറിലടക്കം ഇന്ത്യയുടെ മാറി വന്ന നയങ്ങളും സമീപനവുമാണ് അതില്‍ പ്രതിഫലിക്കുന്നത്.
2006 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ച IKEA അവിടെ നിന്നാണ് ഇന്ത്യയിലേക്കുളള യാത്ര ആരംഭിക്കുന്നത്. വിദേശ കമ്പനിക്ക് ഇന്ത്യ എത്രത്തോളം ബിസിനസ് ഫ്രണ്ട്‌ലിയാണെന്നായിരുന്നു പ്രധാന പഠനവിഷയം. ഇതോടൊപ്പം ഓണര്‍ഷിപ്പ് റെഗുലേഷനും ടാക്‌സ് പ്രശ്‌നങ്ങളും വിലയിരുത്തി. വിശദമായ പഠനങ്ങള്‍ക്ക് ശേഷം 2008 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ തീരുമാനിച്ചു. പക്ഷെ വിദേശ കമ്പനിക്ക് 51 ശതമാനം മാത്രം ഓണര്‍ഷിപ്പ് എന്ന നിബന്ധന വിലങ്ങുതടിയായി. 2009 ല്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് നിബന്ധനകളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചു പക്ഷെ അനുകൂല തീരുമാനം ഉണ്ടായില്ല.
2012 ജനുവരിയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖലയില്‍ 100% FDI യ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെയാണ് തതടസങ്ങള്‍ മാറി IKEA യ്ക്ക് ഇന്ത്യയിലേ്ക്കുളള വഴി തെളിഞ്ഞത്. 2012 നവംബറില്‍ ഇന്ത്യയില്‍ സ്റ്റോറുകള്‍ ഓപ്പണ്‍ ചെയ്യാനുളള IKEA യുടെ പ്രൊപ്പോസല്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു. 2016 ല്‍ നിര്‍മാണം തുടങ്ങിയ ഹൈദരാബാദ് സ്‌റ്റോര്‍ ആണ് IKEA രാജ്യത്തെ ആദ്യ ഷോറൂമായി ഓപ്പണ്‍ ചെയ്തത്.
2019 ല്‍ മുംബൈയിലും പിന്നീട് ബംഗലൂരുവിലും ഡല്‍ഹിയിലുമുള്‍പ്പെടെ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കും. 10,500 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ IKEA നടത്തുക. ഇന്ത്യയുടെ ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലെ ഡിമാന്റ് ഗ്രോത്ത് ടാപ്പ് ചെയ്യാനാണ് ലക്ഷ്യം. ഇന്ത്യയിലെ പ്രൈസ് സെന്‍സിറ്റീവായ കസ്റ്റമേഴ്‌സിനെ ടാര്‍ഗറ്റ് ചെയ്ത് ലോ പ്രൈസില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളാണ് IKEA ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്. ഹോം ഫര്‍ണീഷിങ് സ്‌പെഷ്യലിസ്റ്റുകളായ IKEA 2025 ഓടെ ഇന്ത്യയില്‍ സ്‌റ്റോറുകളുടെ എണ്ണം 25 ലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.