The purpose of an Entrepreneur's life?

ബിസിനസ് ഗ്രോത്തിനെ സപ്പോർട്ട് ചെയ്യുന്ന പുതിയ ആശയങ്ങളുടെ അന്വേഷണങ്ങൾ, ക്ലയന്റ് മീറ്റിംഗുകൾ, ഫാമിലി മാറ്റേഴ്സ് അങ്ങനെ സദാസമയവും എൻഗേജ്ഡ് ആണ് ഒരു എൻട്രപ്രണറുടെ ജീവിതം. പലപ്പോഴും ഇതിനിടയിലൂടെയുള്ള ഒരു ഡാൻസിംഗ് എക്സ്പീരിയൻസായി ലൈഫ് മാറും. എന്നാൽ ടഫ് ആയ സാഹചര്യങ്ങളിൽ പോലും ലൈഫിനെ കൂടുതൽ മീനിംഗ്ഫുൾ ആക്കാൻ കഴിയുന്ന നാല് പോയിന്റുകളാണ് ഇന്ത്യൻ ഫിലോസഫിയെയും ജാപ്പനീസ് സിസ്റ്റത്തെയും ഉദ്ധരിച്ച് മീ മെറ്റ് മീ ഫൗണ്ടറും യോഗ ട്രെയിനറുമായ നൂതൻ മനോഹർ അവതരിപ്പിക്കുന്നത്.

ബിസിനസിലും ജീവിതത്തിലും ആർജിച്ച അറിവുകളും കർമ്മശേഷിയും വിനിയോഗിച്ച് ജീവിതത്തിന്റെ യഥാത്ഥ പൊട്ടൻഷ്യൽ എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് ഓരോ സംരംഭകരും ശ്രമിക്കേണ്ടത്. ഒന്നിലേറെ കാര്യങ്ങളിൽ എൻഗേജ്ഡ് ആകുമ്പോൾ ഡിസിഷൻ മെയ്ക്കിംഗ് വളരെ കൺഫ്യൂസ്ഡ് ആയ ജോലിയായി മാറും. എന്താണ് ആ നിമിഷത്തെ നിങ്ങളുടെ ആവശ്യമെന്ന് തിരിച്ചറിയുകയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള വഴി. ജീവിതത്തിന്റെ യഥാർത്ഥ പൊട്ടന്‍ഷ്യല്‍ എന്തെന്ന് തിരിച്ചറിയണം. അത് എക്സ്പ്ലോർ ചെയ്യാൻ കഴിഞ്ഞാൽ ഓരോ നിമിഷവും കൂടുതൽ തെളിമയോടെ ജീവിതത്തിലേക്ക് മുതൽക്കൂട്ടാനും പുതിയ ഉയരങ്ങളിലെത്താനും കഴിയും. എന്താണ് ജീവിതത്തിന്റെ യഥാർത്ഥ പൊട്ടൻഷ്യൽ ?

ഇന്ത്യൻ ഫിലോസഫിയിലെ ധർമ്മ , അർത്ഥ , കാമ , മോക്ഷ എന്നീ നാല് പോയിന്റുകളിൽ കേന്ദ്രീകരിച്ചാൽ ലൈഫിനെ കൂടുതൽ മീനിംഗ്ഫുൾ ആക്കുകയും ആക്ടീവ് ആക്കുകയും ചെയ്യാം. ഇന്ത്യന്‍ സിസ്റ്റത്തില്‍ ധര്‍മ എന്ന് വിശേഷിപ്പിക്കുമ്പോള്‍ ജാപ്പനീസ് സിസ്റ്റത്തില്‍ ലോകത്തിന് നന്‍മയായി നമ്മളിൽ എന്താണ് ഉള്ളതെന്ന് ചോദിക്കുന്നു. അതിന്റെ ഉത്തരത്തിൽ നിന്നാണ് നമ്മുടെ ധര്‍മ്മ തുടങ്ങുന്നത്. വ്യക്തികളെ കൂടുതൽ മൂല്യമുളളതാക്കാന്‍ അല്ലെങ്കില്‍ പെയ്ഡ് ആക്കാന്‍ എന്താണ് നമ്മുടെ ഉള്ളിലുള്ളതെന്ന ചിന്തയാണ് ‘അർത്ഥ’യിലേക്ക് നയിക്കുക. ഓരോ ദിവസവും പണം ഒരു പ്രധാന റിസോഴ്‌സായി മാറുമ്പോൾ അർത്ഥ നമ്മളെ കൂടുതൽ മൂല്യബോധമുള്ളവരാക്കി മാറ്റുകയാണ്.

എന്താണ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്നാണ് കാമയിലൂടെ ഇവിടെ ഉദേശിക്കുന്നത്. നമുക്ക് സന്തോഷവും സംതൃപ്തിയും തരുന്ന എന്തും അത് ഫോട്ടോഗ്രഫിയോ പെയിന്റിങ്ങോ ആകാം അത് തെരഞ്ഞെടുക്കുക. നിങ്ങളുടെ നല്ലതിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുകയും അത് ആസ്വദിക്കുകയും ചെയ്യുമ്പോൾ മോക്ഷവും സാധ്യമാകുന്നു. ഒരു സ്‌ക്വയറില്‍ ഈ നാല് പോയിന്റുകളും പ്ലെയ്‌സ് ചെയ്യുമ്പോൾ ലൈഫ് സെന്ററിലാകണം. പക്ഷെ മിക്കപ്പോഴും ഈ നാല് പോയിന്റുകൾക്കിടയിൽ ഡാൻസ് ചെയ്യുകയാണ് ഓരോരുത്തരും. ഓരോ സമയത്തും പ്രാധാന്യമുള്ള കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് അറ്റന്‍ഷന്‍ കൊടുക്കുക. ഈ നാല് പോയിന്റുകളില്‍ ജീവിതം ഡെവലപ്പ് ചെയ്യാന്‍ ശ്രമിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version