Networking

ഈ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ എങ്ങനെ ഒരു കോഫി ഷോപ്പ് ഉടമയായി

‘നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്’ ഇത് വെറുതെ പറയുന്നതല്ല. കോട്ടയം സ്വദേശി ശ്രീകാന്തിനെപ്പോലുളള യുവാക്കള്‍ ആ മാറ്റത്തിന്റെ പ്രകടമായ തെളിവാണ്. ഇന്‍ഫോസിസിലും പിന്നീട് യുഎസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായും വര്‍ക്ക് ചെയ്ത ശ്രീകാന്ത് നവസംരംഭകര്‍ക്കും, സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ഒരു ടെക്സ്റ്റ്ബുക്കാണ്. വിദേശരാജ്യങ്ങളില്‍ എക്‌സ്പീരിയന്‍സ് ചെയ്യാവുന്ന പ്രോഗ്രസീവായ ഒരു ഫുഡ് കള്‍ച്ചര്‍ നാട്ടിലും ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹം മാത്രമാണ് ശ്രീകാന്തിനെ ചങ്ങനാശേരിയിലെ Rapport coffee യിലേക്ക് നയിച്ചത്.

ഐഡിയയും പ്ലാനും ഉണ്ടങ്കിലും എന്‍ട്രപ്രണറാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടേയും റോഡ് ബ്ലോക്ക് ഫണ്ടാണ്, അവിടെയാണ് ഒരു കൊളാറ്ററുമല്ലാതെ സംരംഭക ലോണും തുടര്‍ന്ന് 2 ലക്ഷം രൂപയും സബ്‌സിഡിയും സര്‍ക്കാരില്‍ നിന്ന് ശ്രീകാന്ത് നേടിയെടുത്തത്. ആശയം സുതാര്യമാകുകയും അത് കണ്‍വിന്‍സ് ചെയ്യാന്‍ കപ്പാസിറ്റിയുമുണ്ടെങ്കില്‍ ആര്‍ക്കും മികച്ച പ്രൊജക്ടുകള്‍ സാധ്യമാക്കാമെന്നതിന്റെ ഉദാഹരണമായി ശ്രീകാന്ത് മാറുകയാണ്.

ബേക്ക്ഡ് ഫുഡിനും ഡോര്‍ ഡെലിവറി ബിരിയാണിയും മനസിലിട്ട് 2 വര്‍ഷം നിരന്തരം ഹോംവര്‍ക്ക് ചെയ്തു. കോട്ടയത്തെ ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് സെന്ററിനെ ആശയവുമായി സമീപിച്ചു. അവിടെ നിന്നുളള റഫറന്‍സില്‍ മറ്റ് ഫിനാന്‍ഷ്യല്‍ ഏജന്‍സികളിലേക്ക്. പ്ലാനും പ്രൊജക്ടുമൊക്കെ തയ്യാറായെങ്കിലും ഫണ്ട് വെല്ലുവിളിയായി. മുദ്ര പോലുളള സര്‍ക്കാര്‍ ലോണുകളെയും സ്വകാര്യ ബാങ്ക് ലോണുകളെയും കുറിച്ച് കൂടുതല്‍ മനസിലാക്കി. ഒടുവില്‍ ഡിസ്ട്രിക്റ്റ് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന്് മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബിനെക്കുറിച്ച് അറിഞ്ഞ ശ്രീകാന്ത് റാപ്പോട്ട് കഫെയും മെയ്‌സ് ബിരിയാണിയും സഫലമാക്കിയത് അങ്ങനെയാണ്.

പ്ലാന്‍ ചെയ്യുന്നതില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യണമെന്നും കഴിയുമെങ്കില്‍ ഒരു സബ്ജക്ട് എക്‌സ്‌പേര്‍ട്ടിനെ തുടക്കത്തില്‍ തന്നെ കണ്ടെത്തി അഭിപ്രായം തേടണമെന്നുമാണ് സംരംഭകരാകാന്‍ തയ്യാറെടുക്കുന്നവരോട് സ്വന്തം അനുഭവങ്ങളില്‍ നിന്ന് ശ്രീകാന്ത് പറയുന്നത്. ഫണ്ട് കണ്ടെത്തുന്നതില്‍ ഉള്‍പ്പെടെ ഓരോ തവണ ഫെയിലായപ്പോഴും വായ്പകളെക്കുറിച്ചും ഗവണ്‍മെന്റ് ഫെസിലിറ്റിയെക്കുറിച്ചും കൂടുതല്‍ അറിവും കോണ്‍ഫിഡന്‍സും ശ്രീകാന്ത് ആര്‍ജ്ജിക്കുകയായിരുന്നു. ഇന്നവേറ്റീവായി ചിന്തിക്കുകയും ബിസിനസ് അവസരങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനും തയ്യാറുളളവര്‍ക്ക് നമ്മുടെ നാട്ടിലും മികച്ച അവസരങ്ങളുണ്ടെന്നതിന് തെളിവാണ് ശ്രീകാന്തിനെപ്പോലുളളവര്‍.

പ്രോട്ടോടൈപ്പ് ഉണ്ടാക്കി ടേസ്റ്റ് പരീക്ഷിച്ചിട്ടാണ് മെയ്‌സ് എന്ന ഡോര്‍ ഡെലിവറി ബിരിയാണി സര്‍വ്വീസ് ശ്രീകാന്ത് തുടങ്ങിയത് തിരുവല്ലയില്‍ റാപ്പോട്ടിന് ഒരു ടേക്ക് എവെ കൗണ്ടര്‍ കൂടി തുറക്കുകയാണ് ശ്രീകാന്ത്. അതിന് ശേഷം ടെക്‌നോപാര്‍ക്കിലും മറ്റ് ഐടി പാര്‍ക്കുകളിലും കൗണ്ടറുകള്‍ ആരംഭിക്കുകയാണ് എക്‌സ്പാന്‍ഷന്‍ പ്ലാന്‍.

Leave a Reply

Close
Close