യുഎസ് മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനിയായ സിസ്കോയുടെ ThingQbator ലാബ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ IIITM-K ക്യാമ്പസില്‍ ലോഞ്ച് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും ടെക്നോളജി ആറ്റിറ്റിയൂഡുളള തുടക്കക്കാര്‍ക്കും സ്വന്തം ഐഡിയ ഡിജിറ്റല്‍ സൊല്യൂഷനാക്കാന് സഹായിക്കുന്നതാണ് ഈ മേക്കര്‍ സ്പേസ്. കേരള ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് തിങ്ക്യുബേറ്ററിന്റെ ഔദ്യോഗിക ലോഞ്ച് നിര്‍വഹിച്ചു.
ടെക്നോളജി അധിഷ്ഠിത ജോലികളില്‍ പ്രാവീണ്യം നേടാനുളള ഗൈഡന്‍സും മെന്ററിംഗും ലോകത്തെവിടെ നിന്നും നേടാനുളള അവസരമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നാസ്ക്കോം ഫൗണ്ടേഷനുമായി സഹകരിച്ച് സജ്ജീകരിച്ച സിസ്കോ തിങ്ക്യുബേറ്റര്‍ ഒരുക്കുന്നത്. ഇന്ത്യയിലുടനീളമുള്ള അടല്‍ ടിങ്കര്‍ ലാബുമായും മറ്റ് തിങ്ക്യുബേറ്ററിലെ മെന്റേഴ്സുമായും കണക്ട് ചെയ്ത് തത്സമയ ഇന്ട്രാക്ഷനുലൂടെ സഹായം നേടാം. അന്താരാഷ്ട്ര നിലവാരത്തിലുളള ക്ലാസുകളും ഇതിലൂടെ സാധ്യമാകും. ഐഒറ്റി, ഇലക്ട്രോണിക്സ് മേഖലകളില്‍ ഭാവിതലമുറയുടെ ടേസ്റ്റ് തിരിച്ചറിയാന്‍ തിങ്ക്യുബേറ്റര്‍ ലാബ് സഹായിക്കും.
ടെക്നോളജിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ അഭിരുചി പ്രോത്സാഹിപ്പിക്കാനും ശരിയായ ദിശയിലേക്ക് അതിനെ നയിക്കാനും ലക്ഷ്യമിട്ടാണ് ThingQbator ലാബ് എന്ന ആശയം സിസ്കോ അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് ടെക്നോളജി അനായാസം സ്വായത്തമാക്കാന്‍ അവസരമൊരുക്കുന്നതിലൂടെ അവരുടെ ഡിജിറ്റല്‍ സ്കില്ലിന് ഷേപ്പ് നല്‍കുകയാണ് തിങ്ക്യുബേറ്റര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരള (IIITM-K) ഡയറക്ടറും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒയുമായ ഡോ. സജി ഗോപിനാഥ്, Cisco മാനേജിംഗ് ഡയറക്ടര്‍ ഹരീഷ് കൃഷ്ണന്, നാസ്കോം ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് സന്തോഷ് ഏബ്രഹാം, ഐടി പാര്‍ക്സ് സിഇഒ ഹൃഷികേശ് നായര്‍, മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തിങ്ക്യുബേറ്ററിന്റെ പ്രോഗ്രാമും ലാബും ചന്ദ്രശേഖര്‍ രമണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തി.