1200 startups added in Indian startup ecosystem in 2018: Nasscom

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ഫണ്ടിംഗില്‍ 108 ശതമാനം വര്‍ദ്ധന. 2018 ജനുവരി മുതല്‍ സെപ്തംബര്‍ വരെ 4.3 ബില്യന്‍ യുഎസ് ഡോളറാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലഭിച്ചത്. 2017 ല്‍ ഇത് 2.03 ബില്യന്‍ യുഎസ് ഡോളറായിരുന്നു. നാസ്‌കോം പുറത്തുവിട്ട ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 2018 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018 ല്‍ 1200 ലധികം ടെക് സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയില്‍ പിറന്നതെന്ന് നാസ്‌കോം ചൂണ്ടിക്കാട്ടുന്നു.

ടോട്ടല്‍ ഫണ്ടിംഗ് ഉയര്‍ന്നുവെങ്കിലും സീഡ് സ്റ്റേജ് ഫണ്ടിംഗ് 21 ശതമാനം കുറഞ്ഞു. അഡ്വാന്‍സ്ഡ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച അന്‍പത് ശതമാനത്തിന് മുകളിലാണ്. ഫിന്‍ടെക്, ഹെല്‍ത്ത് കെയര്‍, സോഫ്റ്റ് വെയര്‍ മേഖലകളില്‍ മികച്ച ഗ്രോത്താണ് സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്നത്. എട്ട് സ്റ്റാര്‍ട്ടപ്പുകളാണ്് 2018 ല്‍ യൂണികോണ്‍ സ്റ്റാറ്റസ് പിന്നിട്ടത്. സിംഗിള്‍ കലണ്ടര്‍ ഇയറില്‍ ഇന്ത്യയില്‍ നിന്നും യൂണികോണിലെത്തുന്ന ഉയര്‍ന്ന നമ്പരാണിത്.

210 ലധികം ആക്ടീവ് ഇന്‍കുബേറ്റേഴ്‌സും ആക്‌സിലറേറ്റേഴ്‌സുമാണ് 2018 ല്‍ വന്നത്. 2017 നെ അപേക്ഷിച്ച് 11 ശതമാനമാണ് വര്‍ദ്ധന. ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് മിഷനിലും കോര്‍പ്പറേറ്റ് ഇന്‍കുബേറ്ററുകളുടെ എണ്ണത്തിലും മുന്നേറ്റമുണ്ടാക്കാനായി. ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഐഒറ്റി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ മൊത്തം ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 7700 ആയി ഉയര്‍ന്നതായി നാസ്‌കോം വ്യക്തമാക്കുന്നു. 2013 മുതലുളള അഞ്ച് വര്‍ഷങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെയാണ് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ വര്‍ദ്ധന. നേരിട്ട് 40,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞു. പുതിയ ടെക്‌നോളജികള്‍ക്കൊപ്പമുളള ചുവടുവെയ്പില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവും പിന്നിലല്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version