എന്താണ് സ്‌കെയിലബിള്‍ ബിസിനസ് ? സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് എങ്ങനെയാണ് ഐഡിയയും പ്രോഡക്ടും സ്‌കെയിലബിളാക്കാന്‍ കഴിയുക. ഒരു ചെറിയ പ്രോഫിറ്റ് ഉണ്ടാക്കി അത് മെയിന്റെയ്ന്‍ ചെയ്യുന്നതല്ല ഇന്‍ഡസ്ട്രി ഡിമാന്റ് ചെയ്യുന്ന സ്‌കെയിലബിലിറ്റിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്. പ്രോഫിറ്റ് ഉണ്ടാക്കുന്നുണ്ടെങ്കിലും ഞങ്ങളെ ഹെല്‍പ് ചെയ്യുന്നില്ലെന്നാണ് പല സംരംഭകരുടെയും പരാതി. പക്ഷെ ഇന്‍വെസ്റ്റേഴ്‌സും ഇന്‍ഡസ്ട്രിയും പ്രതീക്ഷിക്കുന്ന സ്‌കെയിലബിലിറ്റി അതായിരിക്കില്ലെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ബിഗ് ടാര്‍ഗറ്റ് മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ചുളള പ്രോഡക്ടാണ് ഉണ്ടാകേണ്ടത്. ഇന്ത്യയില്‍ ഇന്ന് അത് വളരെ എളുപ്പമാണ് കാരണം, എല്ലാ തരത്തിലുളള പ്രോഡക്ടുകള്‍ക്കും ബ്ലൂ ഓഷ്യന്‍ ഓപ്പര്‍ച്യുണിറ്റിയാണ് ഇവിടെയുളളത്. പക്ഷെ നമ്മുടെ സംരംഭകര്‍ക്ക് മുന്നില്‍ സ്മാര്‍ട്ട് ഗോള്‍സ് ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ മനസിലായിരിക്കും. പക്ഷെ അതുകൊണ്ട് ലക്ഷ്യമിടുന്ന വഴിയിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞെന്ന് വരില്ല. സ്‌പെസിഫിക്കും മെഷറബിളും റിയലിസ്റ്റിക്കുമായ വിഷനോടു കൂടി തുടങ്ങുകയാണ് സംരംഭകര്‍ ചെയ്യേണ്ടതെന്ന് ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.
ഏതൊരു സ്ഥാപനത്തിനും അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടാകാം. സ്ഥാപനത്തിന് ഒരു കള്‍ച്ചര്‍ ഉണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ മറ്റെന്തിനെക്കാളും അത്തരമൊരു കള്‍ച്ചര്‍ സ്ഥാപനത്തിലേക്ക് കൊണ്ടുവരികയാണ് സംരംഭകര്‍ ചെയ്യേണ്ടത്. ഐഡിയ മാത്രമല്ല. അതിന്റെ എക്‌സിക്യൂഷനും വളരെ പ്രധാനപ്പെട്ടതാണെന്നും ഡോ. സജി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
(കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മെന്ററിംഗ് സെഷനില്‍ ഡോ. സജി ഗോപിനാഥിന്റെ സെഷനില്‍ നിന്നും)