സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനും സ്കെയില്‍അപ്പ് ചെയ്യാനും മെന്ററിന്റെ റോള്‍ വളരെ വലുതാണ്.അതു കൊണ്ട് വ്യത്യസ്ത മേഖലകളില്‍പ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ മെന്റര്‍ഷിപ്പും ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിയും ലക്ഷ്യമിട്ട് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന് വിവിധ സിറ്റികള്‍ കേന്ദ്രീകരിച്ച് മെന്റേഴ്സ് പൂള് ക്രിയേറ്റ് ചെയ്യുകയാണ്.ഇതിന്റെ ഭാഗമായാണ് ആക്റ്റീവായ ഇന്‍വെസ്റ്റര്‍ കമ്മ്യൂണിറ്റിയെ ക്രിയേറ്റ് ചെയ്യാന്‍ കോഴിക്കോട് മലബാര്‍ മെന്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. മികവുറ്റ അവസരമാണ് ഫൗണ്ടര്‍മാര്‍ക്കും ഇന്‍വെസ്റ്റേഴ്സിനും മീറ്റ് ഒരുക്കിയത്. സ്റ്റാര്‍ട്ടപ്പുകളെ നര്‍ച്ചര്‍ ചെയ്യാനുള്ള കമ്മ്യണിറ്റി ബില്‍ഡ് ചെയ്യാന്‍ ലക്ഷ്യമിട്ട മീറ്റിന് ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് കോഫൗണ്ടറും എയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ് പ്രകാശം നേതൃത്വം നല്കി. രാജ്യത്തെ വിവിധയിടങ്ങളില്‍ സജീവമായി വരുന്ന നേറ്റീവ് സ്റ്റാര്‍ട്ടപ്പുകളുടെ സ്റ്റോറികള്‍ പങ്കുവെച്ചുകൊണ്ടാണ് നാഗരാജ് പ്രകാശം തന്റെ എന്‍ട്രപ്രണേറിയല്‍ അനുഭവങ്ങള്‍ വിവരിച്ചത്.
Greater malabar initiative, , NITC, Cafit, Mobile 10X, IIM Kozhikode, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ 25 ഡൊമൈന്‍ എക്സ്പേര്‍ട്സ് മീറ്റില്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ലൈവ് മെന്ററിംഗും മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു. tier 2, tier3 സിറ്റീസില് മെന്ററിംഗ് പൂള് ക്രിയേറ്റ് ചെയ്യുന്നതിന്റെ ഭാഗം കൂടിയായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് മെന്റേഴ്സ മീറ്റ് സംഘടിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പ് സ്റ്റേക്ക് ഹോള്‍ഡേഴ്സിന് നിരന്തരം കമ്യൂണിക്കേറ്റ് ചെയ്യാനുള്ള ബ്രേക്ക് ഫാസ്റ്റ് മീറ്റും മെന്ററിംഗ് സെഷന് മുന്നോടിയായി നടന്നു. മാസത്തില്‍ ഒരു തവണ നടക്കുന്ന ഇത്തരം മീറ്റിംഗിലൂടെ ലക്ഷ്യമിടുന്നത് മലബാറില്‍ ഒരു മികച്ച ഇന്നവേഷന്‍ എക്കോസിസ്റ്റത്തിന് കൊലാബ്രേറ്റീവ് പ്ലാറ്റ്ഫോം ഒരുക്കുക എന്നുള്ളതാണ്