KSUM brings leading investors for Kerala startups through its  Angel Investor Meet

മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും ഇന്‍വെസ്റ്റ്‌മെന്റ് ഒരുക്കാനും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (kerala startup mission) വിവിധ പദ്ധതികളും പ്രോഗ്രാമുകളും സംഘടിപ്പിക്കുകയാണ്. ഹൈപ്രൊഫൈല്‍ സ്റ്റാര്‍ട്ടപ്പുകളെ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള സുദീര്‍ഘമായ സ്റ്റാര്‍ട്ടപ് പദ്ധതിയുടെ ഭാഗമായി ഇന്‍വെസ്റ്റേഴ്‌സ് പൂളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് kerala startup mission (KSUM). സ്റ്റാര്‍ട്ടപ്പുകളും ഇന്‍വെസ്റ്റ്‌മെന്റും സംബന്ധിച്ച സര്‍ക്കാരിന്‍റെ നയരൂപീകരണം കൂടി മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങള്‍ക്കാണ് (kerala startup mission) സ്റ്റാര്‍ട്ടപ് മിഷന്‍ ചുക്കാന്‍ പിടിക്കുന്നത്.

ഇതിനായി രാജ്യത്തെ തന്നെ മുന്‍നിര ഇന്‍വെസറ്റേഴ്സിനെ ഒരുമിപ്പിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ്മിഷന്‍. വിവിധ സെക്ടറുകള്‍ക്ക് അനുയോജ്യമായ തീമാറ്റിക് ഇന്‍വെസ്റ്റേഴ്സ് പിച്ചിംഗിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റര്‍ കഫെ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് വിവിധ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കുകളിലെ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനെ ഒരു പ്ലാറ്റ്‌ഫോമിലെത്തിക്കാനുള്ള ശ്രമമായി. Indian Angel Network, Lead Angels, Native Angels, Malabar Angles, the chennai angels തുടങ്ങിയ ലീഡ് ഇന്‍വെസ്റ്റേഴ്സും (kerala startup mission) സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികളും മീറ്റില്‍ പങ്കെടുത്തു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version