Kerala among the Top Performing State startup ranking list by DIPP

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്റെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് 2018 ല്‍ ടോപ്പ് പെര്‍ഫോര്‍മറില്‍ ഇടംപിടിച്ച് കേരളം. കര്‍ണാടക, രാജസ്ഥാന്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളവും പട്ടികയില്‍ സ്ഥാനം നേടിയത്. ഡല്‍ഹിയില്‍ കേരള സ്്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ സ്്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണിത്.

സംസ്ഥാനങ്ങളില്‍ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഡെവലപ്പ് ചെയ്യാന്‍ സ്വീകരിച്ച നടപടികളാണ് റാങ്കിംഗിന് മാനദണ്ഡമായത്. എല്ലാ ജില്ലകളിലും എന്‍ട്രപ്രണര്‍ഷിപ്പ് സെല്ലുകള്‍ ഏര്‍പ്പെടുത്തിയതും കേരള സ്റ്റാര്‍ട്ടപ്പ് കോര്‍പ്പസ് ഫണ്ടിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് നല്‍കാനുളള ഇന്‍സ്റ്റിറ്റിയൂഷണല്‍ മെക്കാനിസം ഏര്‍പ്പെടുത്തിയതും സ്റ്റാര്‍ട്ടപ്പ് പോളിസിയും ഉള്‍പ്പെടെയുളള ഘടകങ്ങളാണ് കേരളത്തിന് തുണയായത്.

ഗുജറാത്താണ് ബെസ്റ്റ് പെര്‍ഫോമിങ് സ്‌റ്റേറ്റ്. ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ലീഡേഴ്‌സ് പട്ടികയിലും പശ്ചിമബംഗാളും ജാര്‍ഖണ്ഡും യുപിയും ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ആസ്പയറിങ് ലീഡേഴ്‌സ് ലിസ്റ്റിലും ഇടംപിടിച്ചു. തമിഴ്‌നാട്, ഡല്‍ഹി, ഗോവ, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് എമേര്‍ജിങ് സ്‌റ്റേറ്റുകളില്‍ ഇടംപിടിച്ചത്. ചണ്ഡിഗഢ് മണിപ്പൂര്‍, ത്രിപുര സംസ്ഥാനങ്ങള്‍ ബിഗിനേഴ്‌സ് ലിസ്റ്റിലും ഇടംപിടിച്ചു

ബെസ്റ്റ് പെര്‍ഫോമര്‍

ഗുജറാത്ത്

ടോപ്പ് പെര്‍ഫോമേഴ്‌സ്

കര്‍ണാടക
കേരളം
രാജസ്ഥാന്‍
ഒഡീഷ

ലീഡേഴ്‌സ്

ആന്ധ്രാപ്രദേശ്
ബിഹാര്‍
ഛത്തീസ്ഗഢ്
മധ്യപ്രദേശ്
തെലങ്കാന

Aspiring Leaders

ഹരിയാന
ഹിമാചല്‍പ്രദേശ്
ഝാര്‍ഖണ്ഡ്
ഉത്തര്‍പ്രദേശ്
പശ്ചിമബംഗാള്‍

Emerging States

അസം
ഡല്‍ഹി
ഗോവ
ജമ്മു & കശ്മീര്‍
മഹാരാഷ്ട്ര
പഞ്ചാബ്
തമിഴ്‌നാട്
ഉത്തരാഖണ്ഡ്

Beginners

ചണ്ഡീഗഢ്
മണിപ്പൂര്‍
മിസോറം
നാഗാലാന്‍ഡ്
പുതുച്ചേരി
സിക്കിം
ത്രിപുര

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version