സായുധസേനയ്ക്ക് 79000 കോടി രൂപയുടെ സൈനികോപകരണങ്ങളും ആയുധങ്ങളും വാങ്ങാൻ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (DAC) വിവിധ ശുപാർശകൾക്ക് അനുമതി നൽകിയിരിക്കുന്നത്. നാഗ് മിസൈലുകൾ (Nag Missile System) ഉൾപ്പെടെയുള്ള ആയുധങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങുന്നതിനാണ് അനുമതി.

centre approves defense procurement

എംകെ-II, ഗ്രൗണ്ട് ബേസ്ഡ് മൊബൈൽ എലിന്റ് സിസ്റ്റം (GBMES), മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ക്രെയിനോടുകൂടിയ ഹൈ മൊബിലിറ്റി വെഹിക്കിൾസ് (HMV) എന്നിവ വാങ്ങുന്നതിനും അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.

നാഗ് മിസൈൽ സംവിധാനം, ജിബിഎംഇഎസ്, എച്ച്എംവി എന്നിവയ്ക്കാണ് കരസേനയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. നാവികസേനയ്ക്ക് ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്ക് (LPDs), 30 എംഎം നേവൽ സർഫേസ് ഗൺ  (NSG), അഡ്വാൻസ്ഡ് ലൈറ്റ് വെയിറ്റ് ടോർപിഡോ (ALWT), ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് സേർച് ആൻഡ് ട്രാക്ക് സിസ്റ്റം തുടങ്ങിയവയ്ക്ക് അനുമതി ലഭിച്ചു. അതേസമയം വ്യോമസേനയ്ക്ക് ലോങ് റേഞ്ച് ടാർഗറ്റ് സാച്ചുറേഷൻ/ഡിസ്ട്രക്ഷൻ സിസ്റ്റം (CLRTS/DS) വാങ്ങാനാണ് അനുമതി.

ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് മാസത്തിൽ 67000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയതിനു പിന്നാലെയാണിത്.

the defence acquisition council (dac) approved procurement proposals worth ₹79,000 crore for the armed forces, including the nag missile system and lpd.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version