പ്രീ-ഐപിഒ ഫണ്ടിംഗ് റൗണ്ടിൽ ഐവെയർ റീട്ടെയിലർ കമ്പനിയായ ലെൻസ്കാർട്ട് സൊല്യൂഷനിൽ (Lenskart Solutions) 90 കോടി രൂപ നിക്ഷേപിച്ച് അവന്യൂ സൂപ്പർമാർട്ട്‌സ് (DMart) സ്ഥാപകനും നിക്ഷേപകനുമായ രാധാകിഷൻ ദമാനി (Radhakishan Damani). അടുത്തയാഴ്ച പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന ലെൻസ്‌കാർട്ടിന്റെ ആദ്യ പബ്ലിക് ഓഫറിംഗിന് മുന്നോടിയായാണ് നിക്ഷേപം. പുതിയ ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2150 കോടി രൂപ സമാഹരിക്കാനാണ് ലെൻസ്കാർട്ട് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ പ്രൊമോട്ടർമാരും നിക്ഷേപകരും 13.22 കോടി ഇക്വിറ്റി ഷെയറുകൾ ഓഫ്‌ലോഡ് ചെയ്യും.

Lenskart IPO Pre Funding by Radhakishan Damani

ഐപിഒയിൽ നിന്നുള്ള വരുമാനം കമ്പനി ഉടമസ്ഥതയിലുള്ള പുതിയ കോകോ (CoCo) സ്റ്റോറുകൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള മൂലധന ചിലവിനായാണ് പ്രധാനമായും ഉപയോഗിക്കുക. ഇതിനുപുറമേ സാങ്കേതികവിദ്യയിലും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലുമുള്ള നിക്ഷേപം നടത്തും. ബ്രാൻഡ് അവബോധം വർധിപ്പിക്കുന്നതിനുള്ള ബ്രാൻഡ് മാർക്കറ്റിംഗും ബിസിനസ് പ്രമോഷനും, പൊതു കോർപറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായും പുതിയ വരുമാനം ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഓമ്‌നി-ചാനൽ ഐവെയർ റീട്ടെയിലർമാരിൽ ഒന്നായ കമ്പനി, ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയും വിപുലമായ റീട്ടെയിൽ നെറ്റ്‌വർക്കിലൂടെയും പ്രിസ്‌ക്രിപ്ഷൻ കണ്ണടകൾ, സൺഗ്ലാസുകൾ, കോൺടാക്റ്റ് ലെൻസുകൾ എന്നിവയുടെ വിശാലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. 2008ൽ സ്ഥാപിതമായ ലെൻസ്കാർട്ട് 2010ൽ ഓൺലൈൻ ഐവെയർ പ്ലാറ്റ്‌ഫോമായി ആരംഭിക്കുകയും 2013ൽ ന്യൂഡൽഹിയിൽ ആദ്യത്തെ ഫിസിക്കൽ സ്റ്റോർ തുറക്കുകയും ചെയ്തു. കാലക്രമേണ, ഐവെയർ വിഭാഗത്തിലെ രാജ്യത്തെ ഏറ്റവും പ്രമുഖ ഉപഭോക്തൃ ബ്രാൻഡുകളിലൊന്നായി ലെൻസ്കാർട്ട് മാറി. 

Ahead of its IPO, Radhakishan Damani invests ₹90 crore in Lenskart Solutions. IPO proceeds will fund new CoCo stores, tech upgrades, and brand marketing.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version