ടെക്നോളജി സൊല്യൂഷന്‍സ് അപ്ഡേറ്റ് ചെയ്യാനും ഡെവലപ്പേഴ്സിന് കോഡിംഗ് ചലഞ്ചുകള്‍ പരിഹരിക്കാനുമായി ഗൂഗിള്‍ പ്രതിനിധികള്‍ കൊച്ചി മേക്കര്‍ വില്ലേജില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഓപ്പണ്‍ സോഴ്സ് മെഷീന് ലോണിംഗും, പ്രൊജക്ടും വിശദമാക്കുന്നതായിരുന്നു സെഷനുകള്‍.
ഗൂഗിള്‍ ക്ലൗഡിനെക്കുറിച്ച് ആഴത്തിലറിയാന്‍ കെസി അയഗിരിയും ടെന്‍സര്‍ ഫ്ളോ ലൈറ്റില്‍ അമൃത് സഞ്ജീവ് ലീഡ് ചെയ്ത സെഷനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ ഗുണകരമായി. സെര്‍ച്ച്, മെഷീന് ലേണിംഗ്, സെക്യൂരിറ്റി ഇന്‍സിഡന്റ് അനാലിസിസ്, ഐഒടി ടെക്കില്‍ ക്ലാസുകള്‍ നയിച്ച ഇലാസ്റ്റിക്ക് സെര്‍ച്ച് ഡെവലപ്പറും ഇവാഞ്ചലിസ്റ്റുമായ അരവിന്ദ് പുത്രവ ഓപ്പണ്‍ സോഴ്സ് പ്രൊജക്ടിന്റെ വിവിധ വശങ്ങള് സ്റ്റാര്‍ട്ടപ്പുകളുമായി ഷെയര്‍ ചെയ്തു.
ഓൺലൈനിൽ എന്തിനും ഏതിനും സെർച്ചുകൾ നിർണ്ണായകമായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ് വരുന്നതെന്ന് അരവിന്ദ് പുത്രവ ചൂണ്ടിക്കാട്ടി.മേക്കർ വില്ലേജ് ചെയർമാൻ മാധവൻ നമ്പ്യാർ, സിഇഒ പ്രസാദ് ബാലകൃഷൻ തുടങ്ങിയവരും യുവസംരംഭകരുമായി സംവദിച്ചു.