Inforich, an evolving Healthcare Startup from Kerala

അഡ്വാന്‍സ്ഡ് ടെക്‌നോളജിയിലൂടെ ഹെല്‍ത്ത് കെയറിനെ റീവാംപ് ചെയ്യുകയാണ് മലയാളികളായ രണ്ട് യുവസംരംഭകര്‍. തിരുവനന്തപുരത്ത് നിന്നും തുടങ്ങിയ ഇന്‍ഫോറിച്ച് ടെക്‌നോളജി സൊല്യൂഷന്‍സിന്റെ സിഇഒ നിഷാന്ത് നമ്പ്യാരും സിടിഒ വിനോദ് ശശിയും മുന്നോട്ടുവെയ്ക്കുന്നത് ക്വാളിറ്റി ഹെല്‍ത്ത് കെയര്‍ എന്ന ആശയമാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുളള ടെക്‌നോളജിയിലൂടെ മെഡിക്കല്‍ റെക്കോഡ് മാനേജ്‌മെന്റ് സിസ്റ്റമാറ്റിക്ക് ആക്കുകയാണ് ഇന്‍ഫോറിച്ച്

ഇന്ത്യയിലും വിദേശത്തുമായി ടെക് ഫേമുകളില്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച എക്‌സ്പീരിയന്‍സുമായിട്ടാണ് നിഷാന്തും വിനോദും സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. നിലവാരമുളള മെഡിക്കല്‍ കെയര്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ടെക്‌നോളജിയിലൂടെ സാധിക്കുമെന്ന് ഇവര്‍ തെളിയിക്കുന്നു. മെഡിക്കല്‍ ഡാറ്റയെ യൂണിഫൈഡ് റെക്കോഡ് സിസ്റ്റത്തിലെത്തിക്കുന്നതിലൂടെ
വീട്ടിലിരുന്ന് റിമോട്ട്‌ലി ഫോളോ അപ്പും കണ്‍സള്‍ട്ടിങ്ങും നടത്താനും പേഷ്യന്റ്‌സിന് കഴിയും. ഹെല്‍ത്ത് മിനിസ്ട്രിയുമായും മറ്റ് സ്വകാര്യ മാനേജ്‌മെന്റുകളുമായും ഇന്‍ഫോറിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഹെല്‍ത്ത് കെയര്‍ ഡാറ്റ ആയതുകൊണ്ടു തന്നെ അങ്ങേയറ്റം സൂക്ഷ്മതയോടെ ഇറര്‍ഫ്രീയായി ചെയ്യേണ്ട കാര്യമാണ്. പേപ്പര്‍ലെസ് ആക്ടിവിറ്റിയും മികച്ച സൊല്യൂഷനുകളും ഈ മേഖലയില്‍ ടെക്‌നോളജിയുടെ ഡിമാന്റ് ഉയര്‍ത്തുകയാണ്. സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇന്‍ഫോറിച്ച് സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇന്ത്യയിലും കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും യുകെ, യുഎസ് തുടങ്ങിയ മാര്‍ക്കറ്റിലേക്കും കടക്കാനുളള ഒരുക്കത്തിലാണ് ഇന്‍ഫോറിച്ച് ടെക്‌നോളജി സൊല്യൂഷന്‍സ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version