Meetup café highlights the importance of networking & sales, discuss disruption in health sector

ആരോഗ്യവും രോഗവും ഒരു 30 വര്‍ഷം മുമ്പുള്ള അവസ്ഥയിലല്ല ഇന്ന്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ രോഗവും മരണനിരക്കും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഹെല്‍ത്ത് റിസക്കിനെക്കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്‍മാരല്ല.ഇന്ത്യയിലെ 60 ലക്ഷം ആളുകള്‍ ക്രോണിക്ക് ഡിസീസ് മൂലം മരണപ്പെടുകയാണ്. കുടുബത്തില്‍ വന്നുപെടുന്ന അപ്രതീക്ഷിത രോഗവും മരണവും ജീവിതനിലവാരത്തെയും സാമ്പത്തിക ഭദ്രതയെയും തള്ളിവിടുന്നത് ദാരിദ്ര്യത്തിലേക്കാണ്.അതുകൊണ്ട് റിസ്‌ക്ക് ഫാക്ടേഴ്‌സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്.

തിരുവനന്തപുരത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പ് മീറ്റപ്പ് കഫേയില്‍ vito health കോഫൗണ്ടര്‍ വിക്രം റായ് ചൂണ്ടിക്കാട്ടിയതും ഇതായിരുന്നു.ഡാറ്റാ സയന്‍സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഹെല്‍ത്ത് പ്രെഡിക്ഷന് സഹായകരമാകുന്നതും ആരോഗ്യമേഖലയിലെ ടെക്‌നോളജി ഡിസ്‌റപ്ഷനുമാണ് വിക്രം എടുത്തുപറഞ്ഞത്.ഹെല്‍ത്ത് കിറ്റുകള്‍ ആരോഗ്യസ്ഥിതിയെക്കുറിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ നമുക്ക് അപ്‌ഡേഷന്‍ നല്‍കാന്‍ കഴിവുള്ളവയാണ്.ഓരോ രോഗിയുടെയും ആരോഗ്യവും രോഗവും വ്യത്യസ്തമായത് കൊണ്ട് പേഴ്‌സണലൈസ്ഡ് ചികിത്സയാണ് ആവശ്യം, അവിടെ ടെക്‌നോളജിയുടെ റോള്‍ വളരെ വലുതാണെന്നും വിക്രം ഓര്‍മ്മിപ്പിച്ചു.മെന്ററിംഗ്, നെറ്റ്വര്‍ക്കിംഗ്, സെയില്‍സില്‍ ഫൗണ്ടര്‍മാര്‍ ശ്രദ്ധ കൊടുക്കേണ്ട ഫാക്ടേഴ്സിനെക്കുറിച്ചാണ് നാസ്‌ക്കോം ഇന്നവേഷന്‍ ലീഡ് vijetha shastry ഫോക്കസ് ചെയ്തത്.

ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട മേഖലകളെക്കുറിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ അറിഞ്ഞിരിക്കണം, എപ്പോഴും പുതിയ കാര്യങ്ങളെക്കുറിച്ച് അപ്ഡേറ്റഡ് ആയിരിക്കണം, അതിനായി മെന്റേഴ്്സ് കമ്മ്യൂണിറ്റിബില്‍ഡ് ചെയ്യണം. സ്്്റ്റാര്‍ട്ടപ്പുകള്‍ പരസ്പരം പ്രൊഫഷല്‍ സപ്പോര്‍ട്ട് കൈമാറുന്നിടത്താണ് വിജയമെന്ന് vijetha shastry പറഞ്ഞു.കുടുബവും പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോയാല്‍ മാത്രമേ ദീര്‍ഘകാലം അത് മുന്നോട്ട് പോകൂ.സസ്‌റ്റെയിനബിളായ മോഡല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സെയില്‍സ് അനിവാര്യമാണ്.അതിന് ആളുകളുമായി നിരന്തരം കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ് വേണ്ടത്. മാറി നിന്നാല്‍ ആരും നമ്മളെ തേടി വരില്ല.

പ്രൊഡക്ട് ഇന്‍ട്രഡക്ഷനും ഇന്ററാക്ഷനും സ്‌കെയിലപ്പിനും മീറ്റപ്പ് കഫേ പോലുള്ള വേദികള്‍ ഗുണം ചെയ്യുമെന്ന് vijetha ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികള്‍ മീറ്റിന് നേതൃത്വം നല്‍കി. നെറ്റ്വര്‍ക്കിംഗും സ്ാര്‍ട്ടപ്പ് കമ്മ്യൂണിറ്റി ബില്‍ഡ് ചെയ്യാനും ലക്ഷ്യമിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ ജില്ലകളില്‍ മീറ്റപ്പ് കഫേ സംഘടിപ്പിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version