സംരംഭക മേഖലയിലേക്ക് ചുവടുവെയ്ക്കുന്ന പലരും തുടക്കത്തില്‍ തന്നെ തളര്‍ന്നുപോകാറുണ്ട്. സറ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സംരംഭകര്‍ക്ക് മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായ സ്റ്റഡിയില്ലാതെ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. ചെറുതായി തുടങ്ങി വലുതായി വളരാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്.
ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യാവുന്ന ഒരു പ്രോഡക്ട് കണ്ടെത്തുകയെന്നതാണ് സംരംഭകരെ സംബന്ധിച്ച് ഏറെ പ്രധാനം. അതില്‍ വിജയിച്ചാല്‍ 50 ശതമാനം പ്രശ്നങ്ങളും ഒഴിവാകും. മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായ അവെയര്‍നെസ് ഉണ്ടാക്കുക. പുതിയ ഒരു പ്രൊഡക്ടുമായി മാര്‍ക്കറ്റിലെത്തിയാല്‍ വിപണി പിടിക്കാന്‍ സമയമെടുക്കും. വായ്പാ തിരിച്ചടവും ഓഫീസ് എക്സ്പെന്‍സും മറ്റ് കാര്യങ്ങളുമൊക്കെ ഈ ഘട്ടത്തില്‍ സംരംഭകര്‍ക്ക് വലിയ വെല്ലുവിളിയാണ്. ബാധ്യതകള്‍ താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ സംരംഭം ഭാരമായി മാറും. വലുതായി വളരണമെന്ന ആഗ്രത്തോടെ ചെറുതായി തുടങ്ങിയാല്‍ ആ സ്ഥിതി ഒഴിവാക്കാന്‍ കഴിയും.
കുറഞ്ഞ ഇന്‍വെസ്റ്റ്മെന്റില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മാര്‍ക്കറ്റിനെ സമീപിക്കുകയാണ് സംരംഭകന് ചെയ്യേണ്ടത്. മാര്‍ക്കറ്റിനെക്കുറിച്ച് പഠിക്കാനും സംരംഭകര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. കൂടുതല്‍ തുക ഇന്‍വെസ്റ്റ് ചെയ്ത് ഘട്ടം ഘട്ടമായി സ്ഥാപനം വികസിപ്പിക്കാം.
Also read:
നാനോ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന്റെ ‘പലിശ സബ്സിഡി’
ആകര്‍ഷകമായ ബിസിനസ്സ് പ്രൊജക്ട് റിപ്പോര്‍ട്ട് എങ്ങനെ എഴുതാം
നല്ല ലാഭമുള്ള ബിസിനസ് വീട്ടിലിരുന്നും ചെയ്യാം
കണ്‍സ്ട്രക്ഷന്‍ മേഖലയിലെ സാധ്യതയും വായ്പാ സൗകര്യങ്ങളും
കൈത്തറി സംരംഭകര്‍ക്ക് സഹായമൊരുക്കി സര്‍ക്കാര്‍
ഭിന്നശേഷിക്കാരെ സംരംഭകരാക്കാന്‍ ‘കൈവല്യ’
സംരംഭം തുടങ്ങാന്‍ വേണ്ടത് ഈ ലൈസന്‍സുകളാണ്
ഈടില്ലാത്ത ലോണ്‍ ഉള്‍പ്പെടെ സംരംഭകന് ആനുകൂല്യങ്ങള്‍ നേടാം