India's largest innovation zone-Integrated startup complex opened at Kochi, Kerala

പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നേതൃത്വം നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ ഇന്നവേഷന്‍ ഹബ്ബ് യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സ്, ഇന്ത്യയിലെ മികച്ച ഇന്നവേഷന്‍ ക്യാംപസായി കേരളം മാറുമ്പോള്‍ അത് മുമ്പെങ്ങും ഇല്ലാത്ത വിധം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനും വികസിക്കാനും വേണ്ട സഹചര്യമാണ് ഒരുക്കുന്നത്. 13 ഏക്കറിലധികം വരുന്ന ടെക്‌നോളജി ഇന്നവേഷന്‍ സോണിലാണ് ഒരു ലക്ഷത്തി എണ്‍പത്തിനായിരം സ്‌ക്വയര്‍ഫീറ്റില്‍ ഇന്റേ്രഗറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമായത്. ഇതോടെ നൂറുകണക്കിന് ടെക്കനോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ടെക്‌നിക്കല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ നല്‍കി ഇന്‍കുബേറ്റ് ചെയ്യാന്‍ ഈ ഇന്നേവേഷന്‍ കോംപ്‌ളക്‌സിനാകും. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള മേക്കര്‍ വില്ലേജിന്റെ രാജ്യത്തെ ഏറ്റവും വിപുലമായ സൗകര്യങ്ങളോടെയുള്ള ഇന്‍കുബേഷന്‍ സെന്റും പുതിയ കോംപ്‌ളക്‌സിലുണ്ട്. സാമൂഹികമായ വികസനത്തിന് ടെക്‌നോളജിയെ ഉപയോഗിക്കുന്ന കാര്യത്തില്‍ കേരളം ലോകത്തിന് മാതൃകയാണന്നും സംസ്ഥാന പുനര്‍നിര്‍മ്മാണം സുസ്ഥിരമാക്കാന്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കാന്‍ ഐഡിയ ഡേ, ഹാക്കത്തോണുകള്‍ എന്നിവയിലൂടെ കേരളം ശ്രമിക്കുകയാണെ്‌നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള രാജ്യത്തെ ആദ്യ ഇന്റര്‍നാഷനല്‍ ആക്‌സിലറേറ്റര്‍ BRINC, ക്യാന്‍സര്‍ ഡയഗ്‌നോസിസ് കെയറില്‍ നൂതന സൊല്യൂഷന്‍സ് കണ്ടെത്താനുള്ള ഇനിഷ്യേറ്റീവ് BRIC എന്നിവയും ഇന്റേ്രഗറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിന്റെ ഭാഗമാണ്.ആരോഗ്യമേഖലയെ മോഡേണൈസ് ചെയ്യാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ബ്രിക് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ചൂണ്ടിക്കാട്ടി. യൂണിറ്റി, സെറ, ഫെഡറല്‍ ബാങ്ക്, തേജസ് നെറ്റ്വര്‍ക്ക് തുടങ്ങിയവയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രങ്ങളും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സിലുണ്ടാകും.ബയോടെക്്‌നോളജിയിലെ ഗവേഷണത്തിനായി രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ നേതൃത്വത്തില്‍ ബയോനെസ്റ്റും പുതിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കും. ടെക്‌നോളജിയേയും സ്റ്റാര്‍ട്ടപ്പുകളേയും സംബന്ധിച്ച പാനല്‍ ചര്‍ച്ചകളും, സര്‍ക്കാരിന്റെ സ്‌കീമുകള്‍ വിശദമാക്കുന്ന സ്റ്റാര്‍ട്ടപ്പ് ക്ലിനിക്കും മെന്റേഴ്‌സ് ക്ലിനിക്കും ഫാബ് ലാബ് വര്‍ക്ക് ഷോപ്പും ലോഞ്ചിന്റെ ഭാഗമായി നടന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version