ക്രൈം ഇന്‍സിഡന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രാജ്യത്ത് മുന്നിലാണ് കേരളം.അതിനാല്‍ പോലീസ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് അനുദിനം ജോലി കൂടിവരികയും ചെയ്യുന്നുണ്ട്. ക്രൈം അറ്റംപ്റ്റുകള്‍ സാമൂഹിക സുരക്ഷിതത്വത്തിന് വെല്ലുവിളിയാകുമ്പോള്‍ മള്‍ട്ടിലെവല്‍ സെക്യൂരിറ്റി സംവിധാനവും ട്രാക്കിംഗ് സിസ്റ്റവും പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും അനിവാര്യമായി വരികയും ചെയ്യും. പലപ്പോഴും അന്വേഷണ ഏജന്‍സികളുടെ ഏറ്റവും വലിയ സോഴ്സ് സിസിടിവി ദൃശ്യങ്ങളുമാണ്. അവിടെ അനേഷണ ഉദ്യോഗസ്ഥരെയും സ്വകാര്യ ഏജന്‍സികളെയും വലിയതോതില്‍ സഹായിക്കുന്ന ഒരു ആപ്ളിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുകയാണ് Neuroplex എന്ന സ്റ്റാര്‍ട്ടപ്. (കൂടുതല്‍ അറിയാന്‍ വീഡിയോ സ്റ്റോറി കാണുക)
ഒരു ക്രൈം നടന്നുകഴിയുമ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ മണിക്കൂറുകള്‍ നീണ്ട ദൃശ്യങ്ങളില്‍ നിന്ന് പോലീസ് അന്വേഷിക്കുന്ന ദൃശ്യങ്ങളെ ഏറെ സമയമെടുത്താണ് വേര്‍തിരിക്കാനാകുന്നത്. ഇത് ഏറെ സമയം എടുക്കുന്ന പ്രക്രിയയാണ്. ഒരു കേസന്വേഷണത്തില്‍ പലപ്പോഴും മിനുറ്റുകള്‍ നിര്‍ണ്ണായകമാകുകയും തെളിവ് കണ്ടെത്താന്‍ വൈകുന്നത് കുറ്റവാളിക്ക് രക്ഷപെടാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാറുമുണ്ട്. അവിടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കംപ്യൂട്ടര്‍ വിഷനും നാച്വറല്‍ ലാംഗ്വേജ് പ്രൊസസിംഗും സമന്വയിപ്പിച്ച് നിര്‍മ്മിച്ച Eyes Age എന്ന ആപ്ലിക്കേഷന്‍ വലിയ സാധ്യതയാണ് തുറന്നിടുന്നത്. പ്രണോയ് രാധാകൃഷ്ണനും സാവിയോ വിക്ടറുമാണ് ന്യൂറോപ്ലക്സിന്റെ ഫൗണ്ടര്‍മാര്‍. ഇട്ടിരുന്ന ഷര്‍ട്ടിന്റെ നിറമോ, മറ്റ് വിവരങ്ങളോ ടൈപ്പ് ചെയ്ത് വിഷ്വല്‍ സെര്‍ച്ച് ചെയ്യാം എന്നതാണ് Eyes Age ന്റെ പ്രത്യേകത. മാത്രവുമല്ല, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍, മോബ് അറ്റാക്കില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ തുടങ്ങി സര്വയലന്സിനായും ഒബ്സര്വേഷനായും ഇത് ഉപയോഗിക്കാം. ഫ്യൂച്ചര്‍ ടെക്നോളജിയില്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായുള്ള കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഫ്യൂച്ചര്‍ ടെക്കനോളജീസ് ലാബിലെത്തുന്നതോടെയാണ് ന്യൂറോ പ്ലക്സിന്റെ ഫൗണ്ടര്‍മാരായ സേവിയോയിക്കും പ്രണോയിക്കും അവരുടെ ഐഡിയായ Eyes Ageനെ മാര്ക്കറ്റിലേക്കെത്തിക്കാവുന്ന തരത്തില്‍ ഒരു പ്രൊഡക്റ്റാക്കാനായത്. തുടര്‍ന്ന് കേരള പോലീസിന്റെ സൈബര്‍ ഡോമുമായി സഹകരിച്ച് കേസന്വേഷണങ്ങളില്‍ ഡീപ് ലേണിംഗിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അപാരമായ സാധ്യകളെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ന്യൂറോപ്ളക്സ് ഇപ്പോള്‍. (കൂടുതല്‍ അറിയാന്‍ വീഡിയോ സ്റ്റോറി കാണുക)