My Story
ടെക്‌നോളജി ഡിസ്‌റപ്ഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓപ്പര്‍ച്യൂണിറ്റി തുറന്നിടുന്നു, വി.കെ മാത്യൂസ്
ഗ്‌ളോബല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക് മേഖലകളില്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഡിസ്‌റപ്ഷന്‍, നാടകീയമായ മാറ്റത്തിന് തുടക്കമിടുകയാണെന്ന് IBS ഫൗണ്ടര്‍ ചെയര്‍മാന്‍ വികെ മാത്യൂസ്. ഫിനാഷ്യല്‍ സര്‍വ്വീസുകള്‍, മാനുഫാക്ചറിംഗ് തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളും മാറ്റത്തിന് വിധേയമാകുകയാണ്. ഈ സാഹചര്യത്തെ മനസ്സിലാക്കി ഓപ്പര്‍ച്യൂണിറ്റികള്‍ കണ്ടെത്തുന്നിടത്താണ് ഇനി ഓണ്‍ട്രപ്രണേഴ്‌സിന്റെ വിജയ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. (വീഡിയോ കാണുക)
Global air transportation industryയ്ക്ക് IT solution provide ചെയ്യുന്ന ലോകത്തെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ് കെBS ഇന്ന്. 1997 ല്‍ അമ്പതോളം എംപ്ലോയീസുമായി തുടങ്ങി 3000 അധികം പ്രൊഫഷണലുകള്‍ വര്‍ക്ക് ചെയ്യുന്ന ലോകമാകമാനം 200 ലധികം വലിയ കമ്പനികള്‍ ക്ലയിന്റ്‌സായുള്ള മള്‍ട്ടി നാഷണല്‍ കമ്പനിയിലേക്ക് ഐബിഎസ് എത്തിയത്, ബിസിനസ് ഓപ്പര്‍ച്യൂണിറ്റി കൃത്യമായി മനസ്സിലാക്കി പ്രോഡക്റ്റുകള്‍ ഡിസൈന്‍ ചെയ്തിടത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസ്സിന്റെ അതിര്‍ത്തികള്‍ ഇല്ലാതാകുകയാണ്. എന്റെ കയ്യിലുള്ള പ്രൊഡക്റ്റ് വില്‍ക്കാനല്ല, മാര്‍ക്കറ്റിന്റെ ഡിമാന്റ് അനുസരിച്ച് കസ്റ്റമൈസ് ചെയ്ത പ്രൊഡക്റ്റിനും സര്‍വ്വീസിനുമാണ് ആവശ്യക്കാരുള്ളതെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. ടെക്‌നോളജി ഡിസ്‌റപ്ഷന്‍ വലിയ അവസരങ്ങള്‍ തുറന്നിടുകയാണ്, സ്റ്റാര്‍ട്ടപ്പുകളും എണ്‍ട്രപ്രണേഴ്‌സും ആ സാധ്യതകള്‍ മനസ്സിലാക്കുന്നതാണ് ബിസിനസ് ഓപ്പര്‍ച്യൂണിറ്റിയെന്നും വികെ മാത്യൂസ് channeliam.com നോട് പറഞ്ഞു.
Leave a Reply