ഷോക്കടിപ്പിക്കുന്ന കറന്റ് ബില്ലുകള്‍ക്ക് പരിഹാരമൊരുക്കുന്ന ഇന്നവേറ്റീവ് എനര്‍ജി മോണിട്ടറിംഗ് ഡിവൈസ് അവതരിപ്പിക്കുകയാണ് കൊച്ചി മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റഡായ ഗ്രീന്‍ടേണ്‍ ഐഡിയ ഫാക്ടറിയെന്ന സ്റ്റാര്‍ട്ടപ്പ്. വൈദ്യുതിയുടെ ഉപഭോഗം നിയന്ത്രിച്ച് എനര്‍ജി സേവിംഗിന് സഹായിക്കുന്ന ഇവരുടെ ഗ്രീനി എന്ന പ്രൊഡക്ട് വീടുകള്‍ക്ക് മാത്രമല്ല വ്യവസായ സംരംഭങ്ങള്‍ക്കും യൂസ്ഫുള്‍ ആണ്. വീട്ടില്‍ ഉപയോഗിക്കുന്ന ടിവിയുടെയും ഫ്രിഡ്ജിന്റെയും മറ്റ് ഉപകരണങ്ങളുടെയുമൊക്കെ വൈദ്യുതി ഉപഭോഗം തരംതിരിച്ച് അറിയാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

വൈദ്യുതിയുടെ ഉപഭോഗം പ്രോപ്പറായി മാനേജ് ചെയ്യാത്തതാണ് പലപ്പോഴും വലിയ ബില്ലുകള്‍ക്ക് കാരണമാകുന്നത്. കറന്റ് ബില്ലുകളില്‍ ടോട്ടല്‍ ബില്‍ തുക മാത്രമാണ് ഉപഭോക്താവിന്റെ കൈകളിലെത്തുന്നത്. എന്നാല്‍ ഏതൊക്കെ ഉപകരണമാണ് അമിതമായി കറന്റ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്നതോടെ അതിന്റെ യൂസേജ് നിയന്ത്രിച്ച് എനര്‍ജി സേവ് ചെയ്യാന്‍ കഴിയുന്നു.

വൈദ്യുതി മീറ്ററിനോട് ചേര്‍ന്ന് ഘടിപ്പിക്കാവുന്ന എക്യുപ്പ്‌മെന്റാണ് ഗ്രീനി. കെഎസ്ഇബിയുമായി ചേര്‍ന്ന് പരീക്ഷണാര്‍ത്ഥം എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍
അന്‍പത് വീടുകളില്‍ പൈലറ്റ് പ്രൊജക്ട് റണ്‍ ചെയ്തു കഴിഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ നടത്തിയ പിച്ചിംഗില്‍ കെഎസ്ഇബിയില്‍ നിന്ന് ലഭിച്ച ഗ്രാന്റിന്റെ സഹായത്തോടെയാണ് ഇവര്‍ പൈലറ്റ് പ്രൊജക്ട് ഇംപ്ലിമെന്റ് ചെയ്തത്.

സെന്‍സറുകളിലൂടെ ഇലക്ട്രിസിറ്റി കണ്‍സംപ്ഷന്‍ മോണിട്ടര്‍ ചെയ്ത് എനര്‍ജി സേവിംഗിന് സഹായിക്കുന്ന ഡാറ്റ സെര്‍വ്വറിലേക്ക് പ്രൊവൈഡ് ചെയ്യുന്നു. ഇത് ഉപഭോക്താവിന്റെ കൈകളിലെത്തുന്നതോടെ എവിടെയാണ് ഉപഭോഗം കൂടുതലെന്ന് മനസിലാക്കാം. എനര്‍ജി സേവിംഗിലുപരി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിന് കൂടിയാണ് ഇത് വഴിയൊരുക്കുന്നത്. കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറും കോ ഫൗണ്ടറുമായ സജില്‍ പീതാംബരനൊപ്പം വിവേക്, ജിം, മനോജ് എന്നിവരാണ് ഗ്രീനിക്ക് പിന്നില്‍.

കല്‍ക്കരി പ്ലാന്റുകളിലൂടെയും മറ്റും വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറച്ച് ഇക്കോഫ്രണ്ട്‌ലി അറ്റ്‌മോസ്ഫിയര്‍ ഒരുക്കാനും ഗ്രീനി വഴിയൊരുക്കുന്നു. ഇലക്ട്രിസിറ്റി കണ്‍സംപ്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ‘ഗ്രീനി’ യുടെ സാധ്യത വലുതാണ്. സ്മാര്‍ട്ട് ഹോമുകള്‍ക്കായി സേഫ്റ്റി- സെക്യൂരിറ്റി മെഷേഴ്‌സ് മീറ്റ് ചെയ്യുന്ന കംപ്ലീറ്റ് സൊല്യൂഷന്‍ പ്രൊവൈഡ് ചെയ്യാനുളള ശ്രമത്തിലാണ് ഗ്രീന്‍ടേണ്‍ ഐഡിയ ഫാക്ടറി.

Greenturn Idea Factory, a startup incubated in Kochi Maker Village, has introduced an innovative energy monitoring device. Their product named ‘Greeniee’ helps industrial units as well as households to save energy by checking the consumption. The main feature of ‘Greeniee’ is that it helps to know the electricity consumption separately for each electrical equipment. Greeniee really helps to find a solution to the ‘shocking’ electricity bills.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version