എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഇ-കോഴ്സുകളുമായി ഇന്‍ഫോസിസ്. എഞ്ചിനീയറിംഗിന്റെ മൂന്നും നാലും വര്‍ഷങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക്
ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോം ഒരുക്കുന്നത്. ചില കോഴ്സുകള്‍ക്ക് ഇന്‍ഫോസിസ് സര്‍ട്ടിഫിക്കേഷന്‍ നല്‍കും. മൈസൂരില്‍ 300 കോളേജുകള്‍ പങ്കെടുത്ത പരിപാടിയില്‍ InfyTQ App പരിചയപ്പെടുത്തി. സൗജന്യമായാണ് വിദ്യാര്‍ഥികള്‍ക്കും കോളേജുകള്‍ക്കും പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനവും അനുഭവവും നല്‍കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായിരിക്കുമിതെന്ന് ഇന്‍ഫോസിസ് സിഒഒ പ്രവീണ്‍ റാവു പറഞ്ഞു.

Share.

Comments are closed.

Exit mobile version