ഏഞ്ചല്‍ ഫണ്ടിംഗിനുള്ള നികുതി ആനുകൂല്യം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നിക്ഷേപ പരിധി 10 കോടി രൂപയില്‍ നിന്ന് 25 കോടിയായി ഉയര്‍ത്തി. സ്റ്റാര്‍ട്ടപ്പുകളുടെ യോഗ്യത നിലവിലെ 7 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കി ഉയര്‍ത്തി. സ്റ്റാര്‍ട്ടപ്പ് നിര്‍വചനത്തിലും മാറ്റം വരുത്തി. വിറ്റുവരവ് 100 കോടി രൂപയില്‍ കവിയാത്ത സംരംഭങ്ങള്‍ സ്റ്റാര്‍ട്ടപ്പിന്റെ
പരിധിയില്‍ വരും, നിലവില്‍ ഇത് 25 കോടി രൂപയാണ്. ഇന്‍കംടാക്‌സ് നിയമത്തിലെ സെക്ഷന്‍ 56(2)(viib) പ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവിന് അപേക്ഷ നല്‍കാനുള്ള പ്രക്രിയ
കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം.