സ്ത്രീ സംരഭകര്‍ക്കും യുവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രോത്സാഹനം നല്കാന് Startups, Women and Youth Advantage Through eTransactions, swayatt എന്ന പ്രോഗ്രാം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പ് റണ്‍വേ കോര്‍ണറിലൂടെ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ടുകളും സര്‍വീസുകളും വാങ്ങാന്‍ വഴിയൊരുക്കുകയാണ് swayatt. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൊമോഷന് ഫോര്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് സര്‍ട്ടിഫൈഡ് ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഈ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യൂ. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു swayatt ലോഞ്ച് ചെയ്തു.സ്റ്റാര്‍ട്ടപ്പ് റണ്‍വേയിലൂടെ ഗവണ്മെന്റ് ബയേഴ്സുമായി പ്രൊഡക്റ്റ് സെയില്സിന് അവസരമൊരുക്കുകയാണ് കേന്ദ്രം. സ്റ്റാര്‍ട്ടപ്പ് റണ്‍വേ പദ്ധതിയില്‍ സര്‍ക്കാര്‍ പ്രൊക്യുര്‍മെന്റ് ഓര്‍ഡറുകള്‍ക്കും കരാറുകള്‍ക്കുമായി സര്‍ട്ടിഫൈഡ് സ്റ്റാര്‍ട്ടപ്പുകളെ അണിനിരത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതിലൂടെ സ്കെയിലിംഗ് ഓപ്പറേഷന്സിലുള്ള സ്റ്റാര്‍ട്ടപ്പുകളെ ഐഡിയേഷനില് നിന്ന് വളര്‍ച്ചയുടെ ഘട്ടത്തിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ത്താനാകുമെന്നാണ് കരുതുന്നത്. 12,915 പ്രൊഡക്ടുകളുമായി 1516 സ്റ്റാര്‍ട്ടപ്പുകളാണ് നിലവില്‍ ജെമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Related Posts
Add A Comment