Crop yield estimation & insurance more precise with cropIn CCE

കൃഷിനാശം സംഭവിക്കുമ്പോഴും മറ്റുമുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ രാജ്യത്തെ കര്‍ഷകരുടെ ഏറെക്കാലമായുള്ള ദുരിതത്തിന് അറുതി വരുത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ ഒപ്പം ചേര്‍ത്ത് കേന്ദ്രം തുടങ്ങിയ പദ്ധതി ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാകുന്നു. ഇന്‍ഷുറന്‍സ് പ്രീമിയത്തിനും കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ക്കും വേണ്ട കാര്‍ഷിക വിളകളുടെ വിളവെടുപ്പിന്റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ശാസ്ത്രീയമായി അനലൈസ് ചെയ്യുന്ന, ക്രോപ്പ് കട്ടിങ് എക്സ്പിരിമെന്റ് അഥവാ CCE എന്ന പദ്ധതിയാണ് വിജയം കാണുന്നത്.

ആഗ്രികള്‍ച്ചറല്‍ സ്റ്റാര്‍ട്ടപ്പായ CropIn ടെക്നോളജിയുമായി  ചേര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ക്രോപ്പ് അനൈലൈസിംഗ് പ്രോഗ്രാം നടപ്പാക്കുന്നത്. ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പാണ് CropIn ടെക്നോളജി സൊല്യൂഷന്‍.  2018 സെപ്തംബറിലാണ് പദ്ധതിയുടെ പ്രാരംഭഘട്ട പഠനങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇതിന്റെ ഭാഗമായി 2019 ല്‍ ചോളത്തെ സിസിഇ പഠനത്തിനായി തെരഞ്ഞെടുത്തു. ക്രോപ്പിന്‍ പാര്‍ട്ട്നേഴ്സ് കൂടാതെ മറ്റു പല റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് കേന്ദ്ര ഗവണ്‍മെന്റ് സിസിഇയ്ക്ക് വേണ്ടി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. രണ്ടര ലക്ഷത്തോളമുള്ള ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് വിളവെടുപ്പിന്റെ
വിവരങ്ങള്‍ 30 ദിവസത്തിനകം കര്‍ഷകരില്‍ നിന്ന് കൃത്യമായി ശേഖരിക്കുക എന്നത് വലിയ ചലഞ്ചായിരുന്നു. ഈ പ്രശ്‌നത്തിനാണ് എഐയുടേയും മെഷീന്‍ ലേണിംഗിന്റേയും  സഹായത്തോടെ CropIn സൊല്യൂഷന്‍സ് പരിഹാരമൊരുക്കുന്നത്.

Bengaluru based agri-tech startup CropIn has completed the first phase of CCE(Crop Cutting Experiment) pilot study that tested effectiveness of modern technologies in assessing crop yield loss. The CCE
optimization initiative using cutting edge technologies was carried under Pradhan Mantri Fasal Bima Yojana (PMFBY), Centre’s flagship crop insurance programme.The central government has partnered with CropIn
along with nine other research institutions and private agencies to make the CCE process more accurate and scalable.The Government has traditionally been using a random survey method to estimate crop
yields. CropIn’s AI and Machine Learning powered digital platform SmartRisk make use of data and satellite imagery to identify the plots that are the most accurate sample for the region.The platform also
provide accurate reports for processing of insurance claims and crop yield assessments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version