Startups follow this 5 essential Leadership keys to manage your Employees successfully

ഫൗണ്ടേഴ്‌സിനേയും എന്‍ട്രപ്രണേഴ്‌സിനേയും എന്തിന് സക്‌സസ് ഫുള്ളായ കമ്പനി മേധാവികളെയും പലപ്പോഴും അലട്ടുന്ന പ്രശ്നം എങ്ങനെ ജീവനക്കാരെ മാനേജ്
ചെയ്യുമെന്നാണ്. കസ്റ്റമേഴ്സിനെ കാണുക, നല്ല പ്രൊഡക്ടുകള്‍ ക്രിയേറ്റ് ചെയ്യുക കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി മേധാവികള്‍ക്ക് കൂടുതല്‍ സമയം ചെലവിടേണ്ടി വരും. അത്തരം സാഹചര്യങ്ങളില്‍ ജീവനക്കാരെ മാനേജ് ചെയ്യാന്‍ കഴിയാതെ വരുന്നത് ബിസിനസിനെ മോശമായി
ബാധിച്ചേക്കും.

കുറെയെങ്കിലും ഈ പ്രശ്‌നം മറികടക്കാന്‍ സാധിക്കും, ഈ അഞ്ച് കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍

1. ബുദ്ധിപൂര്‍വം ചുമതലയേല്‍പ്പിക്കുക, നിരന്തര ഇടപെടല്‍ വേണ്ട

ചുമതലകളും അസൈന്‍മെന്റ്സ് പൂര്‍ത്തീകരണവും കാര്യക്ഷമമായി ഏല്‍പ്പിക്കുകയും ജീവനക്കാര്‍ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ജീവനക്കാര്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ഇടപെടുന്നത് ബിസിനസിന് ഗുണം ചെയ്യില്ല. അവര്‍ക്ക് സമ്മര്‍ദമില്ലാതെ ജോലി ഏല്‍പ്പിക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസവും നേതൃഗുണവും കഴിവുമാണ് വികസിക്കുന്നത്.

2. സ്ഥാപനത്തിന് നേട്ടം ഉറപ്പാക്കുക

ഓരോ ജീവനക്കാരനും പരിശ്രമിക്കുന്നതിന് നേട്ടമുണ്ടാകണം. സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള നേട്ടത്തിന് വേണ്ടിയാകണം ഓരോ ജീവനക്കാരനും
പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തണം.

3. ആശയവിനിമയം നടത്തുക

ബിസിനസ് മേധാവികള്‍ക്കും എക്‌സിക്യൂട്ടിവുകള്‍ക്കും പലപ്പോഴും തിരക്കുകള്‍ക്കിടയില്‍ ജീവനക്കാരുമായി സ്ഥാപനത്തിലെ പുതിയ കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ജീവനക്കാര്‍ക്ക് അവരുടെ ജോലി വേഗത്തിലും കാര്യക്ഷമമായും ചെയ്യുന്നതിന് ആശയവിനിമയം നിര്‍ബന്ധമായും വേണം

4. ജീവനക്കാര്‍ക്കായി സമയം കണ്ടെത്തുക

ഒരു ജീവനക്കാരന് നിങ്ങളോട് സംസാരിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്കായി സമയം കണ്ടെത്തുക. നിങ്ങളുടെ ജോലി മാറ്റിവെച്ച്, ഫോണ്‍ മാറ്റിവെച്ച് നിങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്ന ജീവനക്കാരന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക. നിങ്ങള്‍ അവരെ പരിഗണിക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക.

5. നേട്ടങ്ങള്‍ തിരിച്ചറിയുക

ഓരോ ജീവനക്കാരനും അവരുടെ ജോലി ഭംഗിയായി ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും. അതോടൊപ്പം ജോലിയിലെ തങ്ങളുടെ നേട്ടത്തിന് മേധാവിയില്‍ നിന്ന് പ്രശംസയും അവര്‍ ആഗ്രഹിക്കും. നിര്‍ഭാഗ്യവശാല്‍ ചുരുക്കം ചില മേധാവികള്‍ മാത്രമാണ് തങ്ങളുടെ ജീവനക്കാരനെ പ്രശംസിക്കാന്‍ സമയം കണ്ടെത്തുന്നത്. ജീവനക്കാരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രശംസിക്കുന്നതിന് സമയം ചെലവഴിക്കാന്‍ സാധിക്കുന്നത് മറ്റ് ജീവനക്കാര്‍ക്ക് കൂടി പ്രോത്സാഹനം നല്‍കും.

What could be more difficult task in running an organization? For most of the business people, managing the employees is a worrisome task. To expand your business one need to step out of office meet investors and bring new opportunity to the organization and this is possible only when you have hired the right person to handle your employees. Here are some essential tips to make your task a little bit easier.

Learn to delegate the responsibility for completing assignments & authority required to get things done, for that you need to Delegate wisely.

Setting goals for an employee will enable them a direction & purpose and ensures that the employees are working towards the overall organizational goals, therefore Set goals.

It’s oblivious for a business owner to have a busy schedule, but whatever it is, communication with their employees and keeping them update about the latest organizational news is necessary.

There must be various issues an employee will be facing in your organization, make sure you keep aside your time, work and smart phone to listen to their problem.

It is a human necessity to get recognized for their achievements. Every employee wants recognition from their boss. Make sure you put efforts to recognize your employee’s achievement.

Problems are many but solutions are less. No matter how difficult the problem is there is always a quick solution. To fix things quickly we overlook the lasting solutions that may take longer to develop. Deal with the cause of problem instead treating the symptoms when it comes to solving the problem.

Not everything is meant to take seriously. Of course running a business is not easy but try not to make your organization a very serious place. Successful leaders are those who make their organizational a fun place to work. A work hard and Play hard organization will always end up with more loyal & energized workplace.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version