സ്ത്രീകള്‍ക്കായുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്പിന് 8 മില്യണ്‍ ഡോളര്‍ നിക്ഷേപം.
ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Healofy ആണ് നിക്ഷേപം സമാഹരിച്ചത്. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ വിഷയങ്ങള്‍, ഗര്‍ഭധാരണം, ശിശു പരിചരണം എന്നിവ Healofy ഫോക്കസ് ചെയ്യുന്നു.21-35 പ്രായത്തിനിടയിലുള്ള സ്ത്രീകളെ ലക്ഷ്യം വെച്ചാണ് healofy പ്രവര്‍ത്തിക്കുന്നത്.ചൈനീസ് പാരന്റിങ് വെബ്സൈറ്റായ Babytree Group, പ്രൈവറ്റ് ഇക്യിറ്റി കന്പനി BAce ക്യാപിറ്റല്‍, Omidyar നെറ്റ്വര്‍ക്ക് ഇന്ത്യ എന്നിവയില്‍ നിന്നാണ് നിക്ഷേപം. പ്രൊഡക്ട്, എഞ്ചിനീയറിംഗ്-ഡാറ്റ സയന്‍സ് ടീം ശക്തിപ്പെടുത്താന്‍ ഫണ്ട് വിനിയോഗിക്കും.