ബൈക്ക്-ടാക്‌സി സ്റ്റാര്‍ട്ടപ്പിനെ കര്‍ണാടക വിലക്കിയേക്കും. Rapido എന്ന ബൈക്ക്-ടാക്‌സി സ്റ്റാര്‍ട്ടപ്പിനാണ് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിലക്ക് വരിക. കൊമേഴ്ഷ്യല്‍ ആവശ്യത്തിന് പ്രൈവറ്റ് വെഹിക്കിള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് നടപടി. നൂറ്റിയമ്പതോളം Rapido ബൈക്ക്-ടാക്‌സികള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പിടിച്ചെടുത്തു, പിഴ ചുമത്തിയേക്കും. കമ്പനിക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് പൊലീസില്‍ പരാതി നല്‍കിയേക്കും. ഇതേ സംഭവത്തില്‍ മാര്‍ച്ചില്‍ Ola കാബുകള്‍ക്ക് 15 ലക്ഷം രൂപ പിഴ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ചുമത്തിയിരുന്നു.

Share.

Comments are closed.

Exit mobile version