ആശയങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ, അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന മികച്ചൊരു ടീം ഉണ്ടെങ്കിലേ ആ സംരംഭം വിജയിക്കുകയുള്ളൂ. Bestdoc ഫൗണ്ടര്‍ അഫ്സല്‍ സാലു തന്റെ ആദ്യ സംരംഭമായ Delyver തുടങ്ങുമ്പോള്‍ കൂടെ കൂട്ടിയത് വര്‍ഷങ്ങളോളം പരിചയമുണ്ടായിരുന്ന സുഹൃത്തുക്കളെയാണ്. ആ കെമിസ്ട്രി സ്റ്റാര്‍ട്ടപ്പ് മികച്ചതാക്കാന്‍ സഹായിച്ചു. പിന്നീട് ബിഗ് ബാസ്‌ക്കറ്റ് എന്ന ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ Delyver എന്ന സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തു.
എന്‍ട്രപ്രണറില്‍ ഒതുങ്ങാതെ എംപ്ലോയിയായും കോള്‍ അറ്റന്‍ഡറായുമെല്ലാം 2 വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ Delyver വിജയമാക്കാന്‍ അഫ്സല്‍ സാലുവിനും കോഫൗണ്ടേഴ്സിനും സാധിച്ചു. പണം സ്വരൂപിക്കുന്നതിനേക്കാള്‍, സംരംഭത്തിന് മൂല്യമുണ്ടാക്കുന്നതിലായിരുന്നു ആദ്യ 5 വര്‍ഷം ശ്രദ്ധിച്ചത്.
പാര്‍ട്ണേഴ്സിനെയും എംപ്ലോയീസിനെയും കസ്റ്റമേഴ്സിനെയും സന്തോഷിപ്പിക്കാന്‍ സാധിക്കുന്നതിലൂടെ കമ്പനിയ്ക്ക് മൂല്യമുണ്ടാക്കാന്‍ സഹായിക്കുമെന്ന് അഫ്സല്‍ സാലു വിശദീകരിക്കുന്നു. ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലോക്കല്‍ ഓണ്‍ഡിമാന്‍ഡ് മാര്‍ക്കറ്റ് പ്ലേസായ ഡെലിവറിനെ Bigbasket അക്വയര്‍ ചെയ്തപ്പോള്‍ അഫ്സല്‍ സാലു എക്സ്പ്രസ് ഡെലിവറി യൂണിറ്റിന്റെ മേധാവിയായി. പിന്നീട് ആ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ അഫ്സല്‍ സാലു ഹെല്‍ത്ത്കെയറില്‍, ബെസ്റ്റ്ഡോക് എന്ന ഇന്റലിജന്റ് പേഷ്യന്റ് റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് പ്ലാറ്റ്ഫോമിന് തുടക്കമിട്ടു. അഫ്‌സല്‍ സാലുവുമായുള്ള ഇന്റര്‍വ്യൂവിന്റെ പൂര്‍ണ്ണഭാഗം.