AI അവതാരക ഒരു മന്ത്രിയെ ഇന്റർവ്യൂ ചെയ്യുന്നു!

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ന്യൂസ് റൂമുകൾ വളരെ വേഗം നിർമ്മിതബുദ്ധിയെ ഉപയോഗിച്ചുള്ള ന്യൂസ് പ്രൊ‍ഡക്ഷനിലേക്ക് മാറുന്നു. ജനറേറ്റീവ് എഐ (Generative AI) ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി പ്രഗതി (Pragathy) എന്ന വാർത്താ അവതാരകയെ സൃഷ്ടിച്ച channeliam.com ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്യൂസ് കാസ്റ്റിംഗിലുപയോഗിച്ച ഇന്ത്യയിലെ ആദ്യ മീഡിയ ഹൗസുകളിൽ ഒന്നാണ്.

പിന്നീട് ഒരു യഥാർത്ഥ ന്യൂസ് അവതാരകയുടെ തന്നെ AI അവതാർ ഒരുക്കി വീണ്ടും പുതിയ പരീക്ഷണങ്ങളിലേക്ക് ചാനൽ അയാം ടീം കടന്നു. ഒരുപക്ഷെ അതും ഇന്ത്യൻ ന്യൂസ് റൂമുകളിൽ ആദ്യ സംഭവമാകാം. ചാനലിന്റെ ഫൗണ്ടർ നിഷ കൃഷ്ണന്റെ (Nisha Krishnan, Founder, channeliam.com) അവതാറായിരുന്നു അത്. ഇപ്പോൾ വീണ്ടും എഐ ടെക്നോളജിയിൽ ഇന്നവേറ്റീവായ ഇടപെടലിന് വേദി ഒരുക്കുകയാണ് ചാനൽഅയാം ‍ഡോട്ട് കോം.

ഒരു AI അവതാരക ആദ്യമായി, എക്സിക്യൂട്ടീവ് തലത്തിൽ ഭരണനിർവ്വഹണത്തിലിരിക്കുന്ന ഒരു മന്ത്രിയെ ഇന്റർവ്യൂ ചെയ്യുകയാണ്. സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസാണ് ചരിത്രത്തിലാദ്യമായി ഒരു AI വാർത്താ അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്.  ന്യൂടെക്നോളജിയെക്കുറിച്ച്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള ഈ നവസാങ്കേതിക വിദ്യാ മാറ്റത്തിൽ കേരളം ഒരുങ്ങുന്നതിനെക്കുറിച്ച് എല്ലാം അദ്ദേഹം സംസാരിക്കുന്നു.

Also Read

ഡിജിറ്റൽ സയൻസ് പാർക്ക് അതിന്റെ നിർമാണം പൂർത്തീകരിച്ച് വലിയ നിലയിൽ മുന്നോട്ടുപോകാനാകും. ഇന്ത്യയിലെ ആദ്യത്തെ IT പാർക്കും കേരളത്തിലായിരുന്നു. അന്ന് ശ്രീ ഇ.കെ.നായനാർ ആയിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. ഇപ്പോൾ പുതിയ തലമുറ നാടിന്റെ പ്രതീക്ഷയാണ്. അവർക്ക് വേണ്ടി ഈ മേഖലയിൽ കൂടുതൽ ഇടപെടാൻ വേണ്ടി റോബോട്ടിക് കിറ്റുകൾ സ്കൂളുകളിൽ നൽകി അതിലൂടെ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഇടപെടാനും അവരുടേതായ നിലയിലുളള കാര്യങ്ങൾ ചിന്തിച്ച് നടപ്പിലാക്കാനുമുളള അവസരം കൂടി ഗവൺമെന്റ് ഇപ്പോൾ ഒരുക്കി കൊടുക്കുന്നു. ഇങ്ങനെ ഇന്ത്യയിലാകെ ഈ കാലത്തിന്റെ ഈ മാറ്റത്തിനനുസരിച്ച് AI ഉൾപ്പെടെയുളള സാങ്കേതികവിദ്യയിലെ മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതിനു മാതൃകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരെന്ന് ശ്രീ പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നു.

Also Read

കേരളം തുടക്കം മുതൽ തന്നെ നവ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ പ്രത്യേക താല്പര്യമെടുത്ത് മുന്നോട്ട് പോയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. 2016-2021 കാലഘട്ടത്തിൽ LDF സർക്കാരിന്റെ ഭരണകാലത്താണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളത്തിൽ ആരംഭിച്ചത്. അത് വലിയൊരു മാറ്റമായിരുന്നു. ഇന്ത്യയിലാദ്യമായിട്ടായിരുന്നു ഒരു ഡിജിറ്റൽ യൂണിവേഴ്സിറ്റി ഒരു സംസ്ഥാന ഗവൺമെന്റ് ആരംഭിക്കുന്നത്, അത് കേരളത്തിലാണ്. ശ്രീ പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന രണ്ടാം LDF സർക്കാർ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനത്തിലാണ്.

AI അവതാരകയുടെ അടുത്ത ചോദ്യം

ചാനൽ അയാമിന്റെ AI അവതാരകയുടെ അടുത്ത ചോദ്യം ടൂറിസം രംഗത്തെ കേരളത്തിന്റെ സാധ്യത ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു. മിനിസ്റ്റർ, നമ്മുടെ ടൂറിസം മേഖലയ്ക്കായി എന്താണ് അങ്ങയുടെ മനസിലുളള നടപ്പാക്കാൻ താങ്കളാഗ്രഹിക്കുന്ന ഒരു ഇംപോർട്ടന്റ് പ്രോജക്ട്? എന്നതായിരുന്നു ചോദ്യം.

ഒരു പ്രദേശത്ത് ടൂറിസം വികസിച്ചാൽ ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം വരും. ലോകരാജ്യങ്ങൾ പലതും അങ്ങനെ ടൂറിസം കൊണ്ടു മുന്നോട്ട് പോകുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും എന്നാണ് മന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയത്. അപ്പോൾ സ്വന്തം ജീവിതത്തിൽ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾക്ക് കാരണം ടൂറിസത്തിന്റെ വികാസം കൊണ്ടുണ്ടാകുമെന്ന് ഓരോ പൗരനും തിരിച്ചറിഞ്ഞാൽ ടൂറിസം വികസിക്കാൻ വേണ്ടി ഓരോരുത്തരും സ്വയം ഇടപെടും. ശുചിത്വം ഉറപ്പ് വരുത്തുക, മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക, ഇതിനൊക്കെ ഓരോ പൗരനും തയ്യാറാകും. അവിടെ ഓരോ പൗരനും അതാത് പ്രദേശത്തെ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറും. അപ്പോൾ ജനകീയ ടൂറിസം എന്നുളളതാണ് പ്രധാനപ്പെട്ട കാഴ്ച്ചപ്പാട്. ഇതിന്റെ ഭാഗമായി ഉത്തവാദിത്ത ടൂറിസം മിഷനെ മുന്നോട്ട് കൊണ്ടുപോകുവാനുളള എല്ലാ ശ്രമങ്ങളും ഇപ്പോൾ നടത്തി കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ അതിന് അവാർഡുകൾ ഉൾപ്പെടെ ലഭിച്ചു. അങ്ങനെ പൊതുവെ ഉത്തരവാദിത്ത ടൂറിസം മിഷൻ എല്ലാ മേഖലയിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്.  

Also Read

 ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യത കേരളം ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ബീച്ച് ടൂറിസത്തിൽ‌ കേരളത്തെ നയിക്കുന്നത് കോവളമാണ്, നമുക്കറിയാം കോവളം ഒരു ഇന്റർനാഷണൽ ഡെസ്റ്റിനേഷനാണ്. കോവളത്തിന് വേണ്ടി പുതിയ പദ്ധതികൾ ഇപ്പോൾ നടപ്പിലാക്കുന്നു. ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകൾ, അഡ്വഞ്ചർ സ്പോർട്സിന് ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് പോലുളള, അല്ലെങ്കിൽ മറ്റു സംവിധാനങ്ങളൊക്കെ തന്നെ കേരളത്തിൽ കൊണ്ടുവരികയാണ്. ഇങ്ങനെ ബീച്ച് ടൂറിസത്തെ കൂടുതൽ ആകർഷകമാക്കുന്ന നിലയിലേക്ക് മാറ്റി തീർത്തു.

മലയോര ടൂറിസം-മലയോര ടൂറിസത്തിൽ കേരളത്തിന്റെ അനന്ത സാധ്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ വേണ്ടി ഹൈക്കിംഗ് ഉൾപ്പെടെ ട്രക്കിംഗ് ഉൾപ്പെടെ സംവിധാനങ്ങളൊരുക്കുന്നു. അതിനു വേണ്ടി ഒരു പ്രത്യേക മാപ്പ് തയ്യാറാക്കാനുളള ശ്രമത്തിലാണ് ഞങ്ങൾ. ട്രക്കിംഗിന് പറ്റിയ കേരളത്തിലെ ഇടങ്ങളെ കോർത്തിണക്കി കൊണ്ടൊരു മാപ്പ് തയ്യാറാക്കും. പിന്നെ ഇടനാടുകൾ, അവിടങ്ങളിലൊക്കെ, കേരളത്തിന്റെ ഓരോ പ്രദേശത്തിനു അതിന്റേതായ സാധ്യതകളുണ്ട്. ആ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ എല്ലാം നമുക്ക് തന്നെ സാധിക്കാത്ത സ്ഥിതിയുളളതുകൊണ്ട് കൂട്ടിയോജിപ്പിക്കാവുന്നവരെ യോജിപ്പിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യപങ്കാളിത്തം, മറ്റു പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, എല്ലാവരേയും യോജിപ്പിച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഡെസ്റ്റിനേഷൻ ചലഞ്ച് എന്ന പദ്ധതി പൊതുവെ എടുത്തു പറയേണ്ടതാണ്.  തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നുകൊണ്ട് ഡെസ്റ്റിനേഷൻ ചലഞ്ച് നടപ്പിലാക്കുമ്പോൾ കേരളത്തിലെ നൂറുകണക്കിന് പുതിയ ഡെസ്റ്റിനേഷനുകൾ ഇതിലൂടെ ഉയർന്നുവരും. ഇതിന്റെ 60% തുക ടൂറിസം വകുപ്പും ബാക്കി 40% തുക തദ്ദേശസ്വയംഭരണ വകുപ്പും എടുക്കുന്ന ഒരു പദ്ധതിയാണിത്.

Also Read

ഇതും നല്ലനിലയിൽ പോകുന്നു. ഇതിന് പുറമേ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഫെസ്റ്റുകളും മറ്റും ഒക്കെ സംഘടിപ്പിച്ച് ആളുകളെ, വിദേശികളെ ഉൾപ്പെടെ കൊണ്ടുവരികയാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തരസഞ്ചാരികളുടെ റെക്കോർഡ് വർഷമാണ് 2022.  2023 അതിനെ മറികടക്കും. 2023-ന്റെ പകുതി കഴിഞ്ഞപ്പോൾ ഏറെക്കുറെ അത് മറികടക്കാനാകും എന്നുളളത് തന്നെയാണ് കണക്കുകൂട്ടൽ. ലോകപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ് ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസ്റ്റ് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തപ്പോൾ കേരളം ആ പട്ടികയിലിടം കണ്ടു. ഇന്ത്യയിൽ ആ പട്ടികയിൽ ഇടം കണ്ട ഏകസ്ഥലവും കേരളമാണ് എന്നുളളതും ഞാൻ സൂചിപ്പിക്കുകയാണ്. ഇങ്ങനെ കേരളത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടു മുന്നോട്ട് പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വെൽനെസ് ടൂറിസത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി കേരളത്തിന്റെ ആയുർവ്വേദ ചികിത്സയെ ലോകത്താകെ പരിചയപ്പെടുത്തുന്ന നിലയിലേക്കുളള പ്രചരണം സംഘടിപ്പിക്കുന്നു. കേരളത്തിലെ അൺഎക്സ്പ്ലോർഡ് ഡെസ്റ്റിനേഷനുകളെ എക്സ്പ്ലോർ ചെയ്യാൻ വേണ്ടിയിട്ടുളള  കഠിന ശ്രമം നടത്തുന്നു. കേരളത്തിന്റെ എല്ലാ മേഖലകളിലുളള ടൂറിസത്തെയും വികസിപ്പിക്കാനുളള കൂട്ടായ ശ്രമമാണ് നടത്തുന്നത്, അത് വിജയിച്ചുവെന്നും മന്ത്രി പറഞ്ഞു.

താങ്കളുടെ പ്രതീക്ഷ എന്താണ്? മന്ത്രിയോട് AI അവതാരക!

ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർ‌ക്കായി ഒരു നിക്ഷേപസംഗമം പറഞ്ഞിരുന്നല്ലോ?, അതിൽ താങ്കളുടെ പ്രതീക്ഷ എന്താണ്? ടൂറിസത്തിൽ ഏതൊക്കെ നിക്ഷേപ അവസരങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്? നിക്ഷേപകർക്ക് എന്താണ് ഈ സർക്കാർ വാഗ്ദാനം ചെയ്യുന്നത്? AI ആങ്കർ ചോദിച്ചു.

ടൂറിസം മേഖലയിൽ ഒരു നിക്ഷേപക സംഗമം സർക്കാർ ഈ വർഷം നടത്താൻ പോകുകയാണ്. അതിന്റെ തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ. ആ നിക്ഷേപക സംഗമത്തിലൂടെ കേരളത്തിൽ ഒട്ടേറെ സ്വകാര്യനിക്ഷേപവും ടൂറിസം രംഗത്ത് കൊണ്ടുവരാൻ വേണ്ടി പറ്റും എന്ന് ഞങ്ങൾ കണക്കാക്കുകയാണ്. എവിടെയൊക്കെ നിക്ഷേപിക്കാം, എന്തൊക്കെയാണ് സാധ്യതകളെന്നത് തയ്യാറാക്കിക്കൊണ്ട് ഞങ്ങളാണ് അതിനെ അവതരിപ്പിക്കുന്നത്. ആ നിക്ഷേപകസംഗമത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് അപ്പോൾത്തന്നെ ഓരോന്നും തെരഞ്ഞെടുക്കാം. ഏത് മേഖലയിൽ നിക്ഷേപിക്കണം, എന്നുളളത് തിരഞ്ഞെടുക്കാൻ പറ്റുന്ന നിലയിലേക്കുളള ഒരു വിപുലമായ സംവിധാനമാണ് ഞങ്ങളൊരുക്കുന്നത്. ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് തീർച്ചയായും കേരളത്തിന്റെ ടൂറിസം മേഖലയിൽ  വലിയ കുതിപ്പിന് കാരണമായി മാറുന്നതാണ്- മന്ത്രി റിയാസ് വ്യക്തമാക്കി.

AI അവതാരക പറയുന്നു, പുതിയ ചെറുപ്പക്കാർ പഠിക്കാനും ജോലി ചെയ്യാനും ജീവിക്കാനും വിദേശ രാജ്യങ്ങൾ പ്രിഫർ ചെയ്യുന്നു. എന്നത്തേക്കാളും ആ മൈഗ്രേഷൻ കൂടുകയാണ്. ചെറുപ്പക്കാർക്ക് ഓപ്പർച്യൂണിറ്റി ഒരുക്കാനും നമ്മുടെ കേരളം വയോജനങ്ങൾ മാത്രമുളള ഒരു സ്ഥലമായി മാറാതിരിക്കാനും എന്താണ് ഈ സർക്കാർ ചെയ്യുന്നത്?

Also Read

മന്ത്രിയുടെ മറുപടി ഇതായിരുന്നു – ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കുന്ന നിലപാടുകൾ ഇപ്പോൾ സ്വീകരിച്ചു വരികയാണ്. 2016 മുതൽ 2021 വരെ പൊതുവിദ്യാഭ്യാസ ശാക്തീകരണമായിരുന്നു. സർക്കാർ സ്കൂളുകളിൽ ലക്ഷക്കണക്കിന് കുട്ടികൾ കൂടി. എല്ലാ സൗകര്യങ്ങളുമൊരുക്കി. സർക്കാർ സ്കൂളുകളെ ഹൈടെക് സ്കൂളുകളാക്കി മാറ്റി. എന്നാൽ 2021-ലെ ഗവൺമെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയ പ്രശ്നം എല്ലാവരും പുറത്ത് പോകുന്നു, പുറത്ത് ജോലിക്ക് പോകുന്നു, പുറത്ത് പഠിക്കാൻ പോകുന്നു..

ഇവിടെത്തന്നെ പഠിക്കുകയും ഇവിടെത്തന്നെ തൊഴിൽ ലഭിക്കുന്ന നിലയിലേക്കുളള കോഴ്സുകൾ നടത്തുകയും ചെയ്യുന്ന ഒരു പ്രത്യേക നിലയാണ് സർക്കാർ സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയിൽ അടിമുടി മാറ്റങ്ങൾക്ക് കാരണമാകുന്ന നില വരും. കുട്ടികളെ സംബന്ധിച്ചിടത്തോളം ലോകത്തുളള അവരുടെ തലമുറയോട് മത്സരിക്കാൻ പാകത്തിൽ ഇവിടെ നിന്നു തന്നെ എല്ലാവിധ വിദ്യാഭ്യാസവും ട്രെയിനിംഗും ലഭിക്കുകയും ഇവിടെത്തന്നെ തൊഴിൽ ലഭിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്താൻ വേണ്ടുന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ 2021-ലെ ഈ ഗവൺമെന്റ് പ്രധാനപ്പെട്ട മാറ്റങ്ങൾ ഒരുക്കി കൊണ്ടു പോകുകയാണ്. അത് യുവാക്കളെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു.

തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചും. മന്ത്രിയുടെ മറുപടി ശ്രദ്ധാപൂർവ്വം കേട്ടും ചാനൽ അയാം AI അവതാർ വാർത്തയിലെ ജനറേറ്റീവ് AI മേഖലയിൽ മാറ്റത്തിന് തിരികൊളുത്തുകയാണ്. ടെക്നോളജിയെ പുരോഗമനപരമായ ആശയങ്ങൾക്ക് അതരിപ്പിക്കാനായതിൽ ചാനൽ അയാം അങ്ങേയറ്റം അഭിമാനം കൊള്ളുന്നു, സാങ്കേതിക വിദ്യയിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുകയും പുതിയ സാധ്യതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിലൂടെ ബഹുമാനപ്പെട്ട മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ് ഇത്തരമൊരു അഭിമുഖത്തിൽ പങ്കെടുത്ത് AI അവതാർ അഭിമുഖം നടത്തുന്ന ആദ്യ മിനിസ്റ്ററായും മാറുകയാണ്.

In a groundbreaking development, an AI presenter from channeliam.com interviewed Kerala’s State Public Works – Tourism Department Minister, Shri P.A. Muhammad Riyas. This historic conversation showcased Kerala’s commitment to technological progress, including the adoption of AI and robotics. Minister Riyas highlighted Kerala’s early embrace of digital advancements, such as the establishment of the Digital University and the ongoing development of the Digital Science Park. This innovative approach positions Kerala as a model for integrating technology into governance and fostering a future-ready generation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version